ലുലു റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsലുലു ഗ്രൂപ് നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ7എൻ വളന്റിയർ ടീം അംഗങ്ങൾ
മസ്കത്ത്: റമദാൻ മാസത്തിൽ ലുലു ഗ്രൂപ് നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ഒമാനിലുടനീളം അർഹരായ 1,000 കുടുംബങ്ങൾക്ക് പ്രത്യേക റമദാൻ പലചരക്ക് കിറ്റുകൾ വിതരണം ചെയ്യും. പ്രത്യേക സംഘങ്ങൾ ഗവർണറേറ്റുകളിൽ സഞ്ചരിച്ചാണ് അർഹതപ്പെട്ട കുടുംബങ്ങളിലേക്ക് കിറ്റുകൾ എത്തിക്കുന്നത്.
ജീവകാരുണ്യവും മാനുഷികവുമായ സംരംഭങ്ങളിൽ ഏർപ്പെടാനുള്ള ലുലുവിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എൻ7എൻ വളന്റിയർ ടീം അംഗങ്ങൾ നഗരത്തിലും വിദൂര പ്രദേശങ്ങളിലും സഞ്ചരിച്ചാണ് ഒരു മാസത്തെ പലചരക്ക് സാധനങ്ങൾ അടങ്ങിയ റമദാൻ കിറ്റുകൾ നൽകിയത്. മസ്കത്ത്, സലാല, ശർഖിയ, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ചേർത്തുവെക്കലിന്റെ പാതയിൽ ലുലുവിന്റെ വാഹനങ്ങൾ എത്തിയത്.
പങ്കിടലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കുകയായിരുന്നു ഇത്തരമൊരു സംരംഭം നടപ്പാക്കുന്നതിനു പിന്നിലെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് സഹകരിച്ച എൻ7എൻ വളന്റിയർമാർക്ക് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

