മസ്കത്ത് അൽ ഖുറമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
text_fieldsമസ്കത്ത് : ഒമാനിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി മസ്കത്ത് അൽ ഖുറമിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഒമാനിലെ 33ആമത്തെ സ്റ്റോറാണ് അൽ ഖുറമിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഖാലിബ് ബിൻ സെയ്ദ് അൽ മാമാരി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
33,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുക. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ഒമാനിൽ റീട്ടെയ്ൽ സേവനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് എന്നും, പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഒമാനിൽ വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളതെന്നും, ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും അദേഹം വ്യക്തമാക്കി. ലുലുവിന്റെ പദ്ധതികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സുൽത്താൻ ഹൈതം ബിൻ താരിഖിനും ഭരണനേതൃത്വത്തിനും അദേഹം നന്ദി അറിയിച്ചു.
ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, റീജിയണൽ ഡയറക്ടർ അൻവർ സാദത്ത് എം.എ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് റാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

