Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

text_fields
bookmark_border
ഒമാൻ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
cancel

മസ്കത്ത്: ജി.സി.സിയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി മസ്കത്തിലെ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി ഉദ്ഘാടനം നിർവഹിച്ചു.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയാണ് ലുലുവെന്നും ഒമാനിൽ വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഒമാനിലെ ലുലുവിന്റെ 35ആമത്തെ പ്രൊജക്ടാണ് അൽ ഹെയിലിലേത്. ആറ് മാസത്തിനുള്ളിൽ ഏഴ് പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമാനിലെ റീട്ടെയിൽ മേഖലക്ക് കൂടുതൽ കരുത്തേകുന്നതാണ് ലുലുവിന്റെ വികസനപദ്ധതികളെന്നും ഇവ മികച്ച നിക്ഷേപാന്തരീക്ഷത്തിന്റെ പ്രതിഫലനമാണെന്നും ഇബ്തിസാം ബിൻത് അഹമ്മദ് ബിൻ സയീദ് അൽ ഫറൂജി പറഞ്ഞു. ഒമാന്റെ വാണിജ്യവളർച്ചക്ക് വേ​ഗം പകരുന്നതാണ് ലുലുവിന്റെ പദ്ധതികളെന്നും അ​വർ വ്യക്തമാക്കി.

76973 ചതുരശ്രയടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ പഴം, പച്ചക്കറി, ദൈനംദിന ഉൽപന്നങ്ങൾ, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ആക്സസറികൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിങ്ങ് സൗകര്യവും ഉറപ്പാക്കിയതായി മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu opens new hypermarket in Al Hail, Oman
Next Story