Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു​വി​ൽ...

ലു​ലു​വി​ൽ ശ്രീ​ല​ങ്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

text_fields
bookmark_border
ലു​ലു​വി​ൽ ശ്രീ​ല​ങ്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
cancel

മ​സ്​​ക​ത്ത്​: ലു​ലു​വി​ൽ ശ്രീ​ല​ങ്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ‘ശ്രീ​ല​ങ്ക​ൻ ഡി​ലൈ​റ്റ്​​സി’​ന ്​ തു​ട​ക്ക​മാ​യി. ഒ​മാ​നി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ ത്തി​ൽ ത​ന​ത്​ ല​ങ്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ അ​ണി​നി​ര​ത്തി​യി​ട്ടു​ള്ള​ത്. ഒ​മാ​നി​ലെ ലു​ലു​വി​​​െൻറ എ​ല്ലാ ശാ​ഖ​ക​ളി​ലും ന​ട​ന്നു​വ​രു​ന്ന പ്ര​ദ​ർ​ശ​നം ഇൗ​മാ​സം 16ന്​ ​സ​മാപിക്കും. ഒ​മാ​നി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ എം.​കെ പ​ത്മ​നാ​ഥ​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സം​ബ​ന്ധി​ച്ചു. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ല​ഭി​ക്കും. ശ്രീ​ല​ങ്ക​യു​ടെ ത​ന​ത്​​രു​ചി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മ​ട​ക്ക​മു​ള്ള​വ ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

ബോ​ഷ​ർ, ദാ​ർ​സൈ​ത്ത്​ ലു​ലു​വി​ൽ ശ്രീ​ല​ങ്ക​ൻ ഷെ​ഫി​​​െൻറ ലൈ​വ്​ കു​ക്കി​ങ്​ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും. ശ്രീ​ല​ങ്ക​യു​ടെ സാം​സ്​​കാ​രി​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ മൂ​ല്യ​ങ്ങ​ളും രു​ചി​യു​ടെ പൈ​തൃ​ക​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​കും പ്ര​ദ​ർ​ശ​ന​മെ​ന്ന്​ ലു​ലു ഗ്രൂ​പ്പ്​ ഒ​മാ​ൻ, ഇ​ന്ത്യ, ശ്രീ​ല​ങ്ക ഡ​യ​റ​ക്​​ട​ർ എ.​വി അ​ന​ന്ത്​ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ക്ക​മു​ള്ള​വ വി​വി​ധ ശാ​ഖ​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ലു​ലു ഗ്രൂ​പ്പ്​ കൊ​ളം​ബോ​യി​ൽ ഭ​ക്ഷ്യ​സം​സ്​​ക​ര​ണ യൂ​നി​റ്റ്​ ആ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslulumalayalam news
News Summary - lulu-oman-gulf news
Next Story