Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു ഒമാൻ ഡ്രീം ഡ്രൈവ്...

ലുലു ഒമാൻ ഡ്രീം ഡ്രൈവ് കാമ്പയിൻ: ആദ്യ ആറ് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ലുലു ഒമാൻ ഡ്രീം ഡ്രൈവ് കാമ്പയിൻ: ആദ്യ ആറ് വിജയികളെ പ്രഖ്യാപിച്ചു
cancel

മസ്കത്ത്: ലുലു ഒമാൻ സംഘടിപ്പിക്കുന്ന ഡ്രീം ഡ്രൈവ് പ്രമോഷൻ കാമ്പയിനിന്റെ ആദ്യ ആറ് വിജയികളെ പ്രഖ്യാപിച്ചു. സുൽത്താന്റെ സ്ഥാനരോഹണ ദിനാചരണവുമായി ബന്ധപ്പെട്ട് ജനുവരി 11ന് ആരംഭിച്ച കാമ്പയിൻ മാർച്ച് 21 വരെ തുടരും. ഡ്രീം ഡ്രൈവ് കാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ മേള ഒരുക്കുന്നതിനൊപ്പം കൈനിറയെ സമ്മാനങ്ങളും നൽകുകയാണ് ലുലു ഒമാൻ.

മുസ്തഫ അൽ ഷിബിലി, അലി ഫാഇസ് അദ്ദിന, മുഹമ്മദ് അൽ ബലൂഷി, ജിതിൻ ബാബു, മനാൽ മഹ്മൂദ്, നോനറ്റ് എന്നിവരാണ്ഗ്രാൻഡ്പ്രൈസിഡ് അർഹരായ ആദ്യ ആറുപേർ. ഇവർക്ക് ഓരോരുത്തർക്കും MG RX9 4WD SUV കാർ സമ്മാനമായി ലഭിക്കും. ആകെ എട്ട് MG RX9 4WD SUV കാറുകളാണ് സമ്മാനമായി നൽകുക. സ്മാർട്ട് ടിവി, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ, കുക്കിംഗ്‌ റേഞ്ച്, എയർ ഫ്രയർ എന്നിങ്ങനെ നാൽപതിലേറെ സമ്മാനങ്ങൾ വേറെയും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ഏത് ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നും 10 റിയാലിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കെല്ലാം ഡ്രീ ഡ്രൈവ് കാമ്പയിനിന്റെ ഭാ​ഗമാകാം. ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകുമെന്നതാണ് പ്രത്യേകത.



ഒമാന്റെ അഭിമാനകരമായ സുൽത്താന്റെ സ്ഥാനാരോഹണ ദിനത്തിന്റെ ആദരസൂചകമായാണ് ഈ വർഷത്തെ ആദ്യ മൂന്ന് നറുക്കെടുപ്പുകൾ സമർപ്പിച്ചതെന്ന് ഒമാൻ ലുലു ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. പരിശുദ്ധ റമദാനിലൂടെ കടന്നുപോകുന്ന ഈ പ്രമോഷൻ ഈദ് ആഘോഷങ്ങളോടെ സമാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ആറ് നറുക്കെടുപ്പുകളിലെ ഗ്രാൻഡ് പ്രൈസ് വിജയികളെയും മറ്റ് വിജയികളെയും അഭിനന്ദിക്കുന്നതായും ലുലുവിലെ ഷോപ്പിംഗിനൊപ്പം തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനുള്ള ലുലുവിന്റെ നിരവധി പദ്ധതികളിൽ ഒന്നാണ് ‘ഡ്രീം ഡ്രൈവ്’ കാമ്പയിൻ. ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെ, ഷോപ്പിംഗ് അനുഭവം കൂടുതൽ സന്തോഷകരമാക്കാൻ റമദാൻ കാലയളവിൽ വിപുലമായ ഓഫറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. അവശ്യസാധനങ്ങളായ ഫ്രഷ് ഫുഡ്സ്, പാനീയങ്ങൾ, ഫ്രോസൺ ഫുഡ്സ്, മറ്റ് ഗ്രോസറി ഇനങ്ങൾ എന്നിവക്ക് വൻ വിലക്കിഴിവും പ്രത്യേക ഓഫറുകളും ലഭ്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutcampaignlulu
News Summary - Lulu Oman Dream Drive Campaign: First six winners announced
Next Story