Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലുമണി ആപ്പ് വഴി ഏത്...

ലുലുമണി ആപ്പ് വഴി ഏത് സമയത്തും വേഗത്തിൽ പണമയക്കാം

text_fields
bookmark_border
lulu-money
cancel

മസ്​കത്ത്​: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ലുലു എക്​സ്​ചേഞ്ചി​​െൻറ മൊബൈൽ ആപ്പായ ‘ലുലു മണി’ വഴി ഇനി ഡെബിറ ്റ്​ കാർഡ്​ ഉപയോഗിച്ചും പണമയക്കാം. കോവിഡ്​ മൂലം രാജ്യത്തെ മണി എക്​സ്​ചേഞ്ചുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്ത ിൽ ഉപഭോക്​താക്കൾക്ക്​ കൂടുതൽ എളുപ്പത്തിൽ പണമയക്കാൻ​ സൗകര്യമേർപ്പെടുത്തുന്നതി​​െൻറ ഭാഗമാണിത്​. ദിവസത്തി​​ െൻറ ഏത്​ സമയത്തും ലോകത്തിൽ എവിടേക്കും വേഗത്തിൽ പണമയക്കാൻ ആപ്പിൽ സംവിധാനമേർപ്പെടുത്തിയതായി ലുലു എക്​സ്​ചേഞ്ച്​ അധികൃതർ അറിയിച്ചു.

ഡിജിറ്റൽ മാർഗങ്ങളിലൂടെ പണമയക്കുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരമാണ്​ നടപടി.
ഡിജിറ്റൽ റെമിറ്റൻസ്​ സേവനങ്ങൾ കൂടുതൽ ഉപഭോക്​തൃ സൗഹൃദമാക്കാൻ സെൻട്രൽ ബാങ്ക്​ മാർഗ നിർദേശങ്ങൾ പ്രശംസാർഹമാണെന്ന്​ ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ പറഞ്ഞു. ഉപഭോക്​താക്കൾക്ക്​ മികച്ച അനുഭവം ഒരുക്കാൻ പുതിയ സാ​േങ്കതിക സംവിധാനങ്ങൾ ആരംഭിക്കുന്നതിന്​ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അദീബ്​ പറഞ്ഞു.

​െഎ.ഒ.എസ്​/ ആൻഡ്രോയിഡ്​ ഫോണുകളിൽ ലുലുമണി ആപ്പ്​ ഡൗൺലോഡ്​ ചെയ്യാം. നിലവിലെ ഉപഭോക്​താക്കൾക്ക്​ അവരുടെ കസ്​റ്റമർ ​െഎ.ഡി ഉപയോഗിച്ച്​ ലോഗിൻ ചെയ്യാം. പുതിയ ഉപഭോക്​താക്കൾക്ക്​ ഇ-കെ.വൈ.സി നടപടിക്രമങ്ങൾ സെൻട്രൽ ബാങ്ക്​ നിർദേശപ്രകാരം ബ്രാഞ്ചുകൾ തുറക്കുന്നത്​ വരെ ലഘൂകരിച്ചിട്ടുണ്ട്​. പണം അയ​ക്കേണ്ടയാളുടെ വിവരങ്ങൾ നൽകിയ ശേഷം ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ കൂടി നൽകിയാൽ പണമയക്കാം.

പണം അക്കൗണ്ടിൽ ക്രെഡിറ്റ്​ ആയാൽ രണ്ടുപേർക്കും എസ്​.എം.എസ്​ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്​: www.luluexchange.com/oman വെബ്​സൈറ്റ്​ സന്ദർശിക്കുക. ഫോൺ: 968 9707 7214. ഇമെയിൽ: info@om.luluexchange.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslulu money
News Summary - lulu money introduced new app
Next Story