Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൗ​മ മ​ണി​ക്കൂ​ർ...

ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
cancel
camera_alt

ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രണത്തിന്റെ ഭാഗമായി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഡി റിങ് റോ​ഡ് ഔ​ട്ട്‌​ലെ​റ്റിലെ വിളക്കുകൾ അണച്ചപ്പോൾ  

​ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കി ആ​ഗോ​ള എ​ർ​ത്ത് അ​വ​ർ (ഭൗ​മ മ​ണി​ക്കൂ​ർ) പ​ങ്കു​ചേ​ർ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ​രാ​ത്രി 8.30 മു​ത​ൽ 9.30 വ​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത വൈ​ദ്യു​ത വി​ള​ക്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണ​ച്ചു​കൊ​ണ്ട് ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ക്കാ​ൻ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഡി ​റി​ങ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റ് ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലു​ട​നീ​ള​മു​ള്ള ലു​ലു ശാ​ഖ​ക​ളി​ലെ പു​റം​ഭാ​ഗ​ത്തെ വി​ള​ക്കു​ക​ൾ അ​ണ​ച്ചാ​ണ് ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്.

​രാ​ജ്യ​ത്തി​ന്റെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ​വും ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ലു​ള്ള സ​മ​ർ​പ്പ​ണ​വും ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ബി​സി​ന​സ് രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ പ്ര​തി​ഞ്ജാ​ബ​ദ്ധ​മാ​ണ​ന്ന് ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth hourLuLu HypermarketObserve
News Summary - Lulu Hypermarket observes Earth Hour
Next Story