ലുലു ജീവനക്കാർക്കുള്ള വാക്സിനേഷന് തുടക്കമായി
text_fieldsലുലു ജീവനക്കാർക്കായി സംഘടിപ്പിച്ച കോവിഡ് വാക്സിനേഷനിൽ നിന്ന്
മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്കുള്ള കോവിഡ് വാക്സിനേഷന് തുടക്കമായി. ജീവനക്കാർക്ക് ഒപ്പം ഉപഭോക്താക്കളുടെയും സുരക്ഷയും സൗഖ്യവും മുൻനിർത്തിയാണ് വാക്സിനേഷൻ നടപടികൾ ആരംഭിച്ചത്. ഫൈസർ വാക്സിനാണ് നൽകിയത്.
എല്ലാ ജീവനക്കാർക്കും എത്രയും വേഗം വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്ന് ലുലു എച്ച്.ആർ വിഭാഗം ജനറൽ മാനേജർ നാസർ മുബാറക് സാലിം അൽ മഅ്വാലി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും മികച്ച വഴി വാക്സിനേഷനാണ്. എല്ലാവർക്കും സുരക്ഷയും സംരക്ഷണവും തോന്നുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാധാന്യമേറെയാണ്.
വാക്സിനേഷനിലൂടെ അത് കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുബാറക് സാലിം പറഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കം മുതലേ കൃത്യമായ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ലുലു ഗ്രൂപ് മുന്നിൽ തന്നെയുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

