Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഇ-കൊമേഴ്​സ്​...

ഒമാനിൽ ഇ-കൊമേഴ്​സ്​ രംഗത്ത്​ സാന്നിധ്യം വിപുലമാക്കാൻ ലുലു ഗ്രൂപ്പ്

text_fields
bookmark_border
ഒമാനിൽ ഇ-കൊമേഴ്​സ്​ രംഗത്ത്​ സാന്നിധ്യം വിപുലമാക്കാൻ ലുലു ഗ്രൂപ്പ്
cancel
camera_alt

ലുലു ഗ്രൂപ്പി​െൻറ ഇ-കൊമേഴ്​സ് ലോജിസ്​റ്റിക്​സ്​ സെൻറർ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഉദ്​ഘാടനം ചെയ്യുന്നു 

മസ്​കത്ത്​: ഒമാനിലെ ഇ-കൊമേഴ്​സ്​ വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ലുലു ഗ്രൂപ്പ്​ ഒരുങ്ങുന്നു. ഇതി​െൻറ ഭാഗമായി സീബിൽ പ്രത്യേക ഇ-കൊമേഴ്​സ്​, ലോജിസ്​റ്റിക്​സ്​ സെൻറർ പ്രവർത്തനമാരംഭിച്ചു. വ്യവസായ, വാണിജ്യ, നിക്ഷേപ പ്രോൽസാഹന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അസീല ബിൻത്​ സാലിം അൽ സംസാമി സെൻററി​െൻറ ഉദ്​ഘാടനം നിർവഹിച്ചു. ഒാൺലൈനിൽ ലഭിക്കുന്ന ഒാർഡറുകൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള കേന്ദ്രമായാണ്​ സെൻറർ പ്രവർത്തിക്കുക.

കോവിഡ്​ മഹാമാരിയുടെ പശ്​ചാത്തലത്തിൽ ജനങ്ങളുടെ പുതിയ സാധാരണ ജീവിതം എളുപ്പമാക്കുന്നതിന്​ ഒമാനിലെ ബിസിനസ്​ സ്​ഥാപനങ്ങൾ നവീന ആശയങ്ങൾ നടപ്പാക്കിവരുകയാണെന്ന്​ അസീല അൽ സംസാമി പറഞ്ഞു. ഇതി​െൻറ ഏറ്റവും മികച്ച ഉദാഹരണമാണ്​ ലുലുവി​െൻറ ഇ-കൊമേഴ്​സ്​, ലോജിസ്​റ്റിക്​സ്​ സെൻറർ. ജനപ്രിയമായ സ്​റ്റോറുകളുടെ ഒാൺലൈൻ സാന്നിധ്യം ജനങ്ങൾക്ക്​ ആവശ്യ സാധനങ്ങൾ എളുപ്പത്തിലും വേഗത്തിലും വീട്ടുമുറ്റത്ത്​ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന്​ അവർ പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ്​ അനുഭവം ലഭ്യമാക്കുന്നതാണ്​ ലുലുവി​െൻറ ഒാൺലൈൻ പോർട്ടൽ. ഭക്ഷണ സാധനങ്ങൾ മുതൽ, പാലുൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ തുടങ്ങി ആവശ്യമുള്ള എന്ത്​ സാധനങ്ങളും ഒാൺലൈനിൽ ലഭ്യമാകും. ഇത്​ ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തിൽ വീട്ടുമുറ്റത്തെത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്​ത നിരവധി വാഹനങ്ങളടക്കം സുസജ്ജമായ വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്​. തണുപ്പ്​ നിലനിർത്തേണ്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനായി താപനില നിയന്ത്രിക്കാവുന്ന മൂന്ന്​ വിഭാഗങ്ങൾ അടങ്ങിയതാണ്​ ഡെലിവറി വാഹനങ്ങൾ.

1.25 ലക്ഷം സ്​ക്വയർ ഫീറ്റ്​ വിസ്​തൃതിയിൽ ഏറ്റവും ആധുനികമായ സംവിധാനങ്ങളോടെയാണ്​ ലോജിസ്​റ്റിക്​സ്​ സെൻറർ നിർമിച്ചിരിക്കുന്നത്​. മുഴുവൻ ഒാൺലൈൻ ഇടപാടുകളും കൈകാര്യം ചെയ്യുന്ന കേന്ദ്രമായിട്ടാകും ഇത്​ പ്രവർത്തിക്കുക.

ഉപഭോക്​താക്കൾക്ക്​ ഏറ്റവും പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതി​െൻറ ഭാഗമാണ്​ പുതിയ ലോജിസ്​റ്റിക്​സ്​ സെൻററെന്ന്​ ലുലു ഹൈപ്പർമാർക്കറ്റ്​സ്​ ഒമാൻ,ഇന്ത്യ ഡയറക്​ടർ എ.വി അനന്ത്​ പറഞ്ഞു. ഭാവി പദ്ധതികളിലേക്കുള്ള നിർണായക ചുവടുവെപ്പ്​ കൂടിയാണിത്​.

ഓൺലൈൻ രംഗത്തെ വിൽപന ഇതുവഴി വർധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അനന്ത്​ പറഞ്ഞു.

ഒാൺലൈൻ ഉപഭോക്​താക്കളുടെ വർധിക്കുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന്​ തങ്ങൾ എപ്പോഴും ശ്രമിച്ച്​ വരുന്നുണ്ടെന്ന്​ ലുലു ഒമാൻ റീജ്യനൽ ഡയറക്​ടർ കെ.എ ഷബീർ പറഞ്ഞു. www.luluhypermarket.com എന്ന വെബ്​സൈറ്റ്​ വഴിയോ ലുലു ഷോപ്പിങ്​ ആപ്പ്​ വഴിയോ

ഒാൺലൈനിൽ ഷോപ്പിങ്​ നടത്താവുന്നതാണ്​. ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡുകൾ മുഖേനയാണ്​ പണമടക്കേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluLulu Group
News Summary - Lulu Group to expand e-commerce presence in Oman
Next Story