സലാലയിൽ ലുലുവിന്റെ പുതിയ ചുവടുവെപ്പ്; അത്യാധുനിക സൗകര്യങ്ങളോടെ അൽ മറൂജിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
text_fieldsസലാല: ആഗോള റീട്ടെയിൽ ഗ്രൂപ്പായ ലുലുവിന്റെ പുതിയ ‘ലുലു എക്സ്പ്രസ്’ സ്റ്റോർ സലാലയിലെ അൽ മറൂജിൽ പ്രവർത്തനമാരംഭിച്ചു. സലാല വാലി ഷെയ്ഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു.ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ. എ., മറ്റ് പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സലാലയിലെ വളർന്നുവരുന്ന പാർപ്പിട മേഖലകളിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഇത്തീൻ റോഡിന് സമീപമായി അൽ മുറൂജ് മേഖലയിൽ ആരംഭിച്ച ഔട് ലെറ്റിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വിപുലമായ ഉൽപ്പന്നശേഖരത്തോടൊപ്പം സെൽഫ് ചെക്ക്ഔട്ട് കിയോസ്കുകൾ, എക്സ്പ്രസ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്.
ഒമാനിലുടനീളം ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സ്റ്റോർ ആരംഭിച്ചതെന്ന് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ. എ. പറഞ്ഞു. പുതിയ സംരംഭം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സലാലയിലെ ലുലുവിന്റെ നാലാമത്തെ സ്റ്റോറാണിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

