ലുലു ഡ്രീംഡ്രൈവ്: ആദ്യ നറുക്കെടുപ്പ് നടന്നു
text_fieldsമസ്കത്ത്: ലുലു ഡ്രീംഡ്രൈവ് സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. അൽ ബന്ദർ ലുലുവിലാണ് ഇലക്ട്രോണിക് റാഫിൾ നറുക്കെടുപ്പ് നടന്നത്.
മഹ്മൂദ് യഹ്യയാണ് ഗ്രാൻഡ് പ്രൈസായ എട്ട് ഫോർഡ് എക്സ്പെഡീഷൻ ഫോർ വീൽ വാഹനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കിയത്. 55 ഇഞ്ച് െഎക്കൺ സ്മാർട്ട് ടി.വി ഹാരിത് അൽ ഷഖ്സിക്കും കുക്കിങ് റേഞ്ച് പ്രജിത്ത് പുത്തലത്തിനും റഫ്രിജറേറ്റർ അബ്ദുല്ല അൽ ഷഖ്സിക്കും എയർ കൂളർ ഹാരിത് മുഹമ്മദിനും ഡിജിറ്റൽ ടാബ് എ.കെ സന്തോഷിനും ലഭിച്ചു. െഎക്കൺ ഉൽപന്നങ്ങൾ 40 പേർക്കാണ് സമ്മാനമായി ലഭിച്ചത്. പത്തു റിയാലിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പെങ്കടുക്കാനുള്ള അർഹത . ഇലക്ട്രോണിക് റാഫിൾ വിന്നർ മാനേജ്മെൻറ് സംവിധാനം വഴിയാണ് നറുക്കെടുപ്പ്. സമ്മാന പദ്ധതി മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ റീജ്യനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഇനി ഏഴു നറുക്കെടുപ്പുകൾ കൂടിയുണ്ടാകും. റമദാൻ മുൻനിർത്തി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ഷബീർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
