ലുലു ഡ്രീം ഡ്രൈവ് 2025; സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsലുലു ഡ്രീം ഡ്രൈവ് 2025 പ്രമോഷനൽ കാമ്പയിനിൽ വിജയികളായവർ
മസ്കത്ത്: റമാദാൻ, ഈദ് എന്നിവയുടെ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടത്തിയ ഡ്രീം ഡ്രൈവ് 2025 പ്രമോഷനൽ കാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയികളായവർക്ക് ബൗഷർ ലുലുവിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സൗദ് സുലൈമാൻ അൽ വഹൈബി, സലിം അൽ ഷിബ്ലി, ഫക്കീറ മുസ്തഹീൽ, റിസ്വാൻ ഇനാംദാർ, രാജ്കുമാർ കോക്കുള, മുന, യൂനിസ് മുബാറക്, ദിവ്യേഷ് പരാണ്ടി എന്നിവരാണ് നിസാൻ പാത്ത്ഫൈൻഡർ കാറുകൾ സ്വന്തമാക്കിയത്.
മറ്റ് 40 പേർ ആകർഷകമായ സമ്മാനങ്ങൾക്കും അർഹരായി. ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ ലുലു ഒമാൻ മാനേജ്മെന്റും നിസ്സാൻ ടീമും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ഒമാൻ ഡ്രീം ഡ്രൈവ് ഷോപ് ആൻഡ് വിൻ 2025’ പ്രമോഷൻ കാമ്പയിൻ കാലയളവിൽ പത്ത് റിയാലോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്കായിരുന്നു ഇ-റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്.
ഇതിൽ തിരഞ്ഞെടുക്കുന്നവർക്ക് മെഗാസമ്മാനമായി എട്ട് നിസ്സാൻ പാത്ത്ഫൈൻഡർ കാറുകൾ(എസ് 4ഡബ്ല്യു.ഡി), ഇതിന് പുമെ സ്മാർട്ട് ടി.വികൾ, റഫ്രിജറേറ്ററുകൾ, എയർ ഫ്രയറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിച്ചത്. സുൽത്താനേറ്റിലെ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും കാമ്പയിൻ നടന്നിരുന്നു. പ്രമോഷൻ കാലയളവിൽ ഓരോ ആഴ്ചയും വ്യത്യസ്ത തീയതികളിൽ എട്ട് ഇലക്ട്രോണിക് നറുക്കെടുപ്പുകൾ നടത്തി ഗ്രാൻഡ് വിജയികളെ തിരഞ്ഞെടുക്കുകയായിരുന്നു.
ഈ വർഷത്തെ ഡ്രീം ഡ്രൈവ് പ്രമോഷനും ഉപഭോക്താക്കളിൽനിന്നുള്ള മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇതിൽ സന്തോഷമുണ്ടെന്നും ലുലു ഒമാൻ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. എല്ലാ വിജയികളെയും അഭിനന്ദിക്കുകയും ഈ പ്രമോഷനിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

