Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം; ഒമാനിൽ...

ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു

text_fields
bookmark_border
ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു
cancel

മസ്കത്ത്​: ന്യൂനമർദത്തിന്‍റെ ഭാഗമായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആലിപ്പഴ വർഷത്തോടെ ശക്​തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം, ബുറൈമി, തെക്ക്​-വടക്ക്​ ബത്തിന, ദാഹിറ, മസ്‌കത്ത്​, ദാഖിലിയ, തെക്ക്​-വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ്​ കരുന്നത്.

അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഇടങ്ങളിൽ പത്ത്​ മുതൽ 40 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്​.

മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ടുമീറ്റർവരെ ഉയരാനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainOman
News Summary - low pressure; The rain is coming again in Oman
Next Story