Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം; ഒമാനിൽ...

ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു

text_fields
bookmark_border
ന്യൂനമർദം; ഒമാനിൽ വീണ്ടും മഴ വരുന്നു
cancel

മസ്കത്ത്​: രാജ്യത്ത്​ ഒക്‌ടോബർ 26നും 28നും ഇടയിൽ ന്യൂനമർദം അനുഭവപ്പെടുമെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്​തേക്കും.

ബുധനാഴ്ച ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക്​ സാധ്യതയുണ്ട്​. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും​. മുസന്ദം, തെക്ക്​-വടക്ക്​ ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്​, ദാഖിലിയ, വടക്ക്​-തെക്ക്​ ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റും ഇടിമിന്നലും കനത്ത മഴയും ഉണ്ടായേക്കും.

ഒമാൻ കടൽ തീരം വരെ നീളുന്ന ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നിർദേശിച്ചു. വിവിധ ഇടങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 74 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Low Pressureheavy rainOman
News Summary - Low pressure; the rain is coming again in Oman
Next Story