ന്യൂനമർദം; ഇന്നു മുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: രാജ്യത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ ഒമാനിൽ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കന്ദ്രം അറിയിച്ചു.
അസ്ഥിരമായ കാലാവസ്ഥയുടെ ഭാഗമായി മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും അഞ്ചു മുതൽ 15 മില്ലീമീറ്റർരെ മഴ ലഭിച്ചേക്കാം. മണിക്കൂറിൽ 18 മുതൽ 37.കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ, ദാഖിലിയ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും അൽഹജർ പർവത നിരകളിലും സമാനമായ കലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

