ന്യൂനമർദം; നാളെ മുതൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ശനിയാഴ്ച മുതൽ കുറച്ച് ദിവസത്തേക്ക് രാജ്യത്ത് ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റ ഭാഗമായി ശക്തമായ കാറ്റും ഇടിയും മിന്നലും അനുഭവപ്പെടും. ആലിപ്പഴവർഷവുമുണ്ടാകും. വാദികൾ നിറഞ്ഞൊഴുകും. മുസന്ദം, വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലും തെക്കൻ ബാത്തിന, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളുടെ പർവതപ്രദേശങ്ങളിലും ഇതിന്റെ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ഒമാൻ കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ഔദ്യോഗിക കാലാവസ്ഥ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

