അറബിക്കടലിൽ ന്യൂനമർദം; ഒമാനെ നേരിട്ട് ബാധിക്കില്ല
text_fieldsമസ്കത്ത്: വടക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അത് കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും ഉപഗ്രഹ ചിത്രങ്ങളും അനുസരിച്ച്, അടുത്ത മൂന്ന് ദിവസങ്ങളിൽ മേഘങ്ങളുടെ വരവ് വഴി സുൽത്താനേറ്റിനെ പരോക്ഷമായി ബാധിക്കാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
നിലവിൽ ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഉഷ്ണമേഖല ന്യൂനമർദ്ദമായി വികസിക്കാനുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.സ്ഥിതി ഗതികൾ നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

