അറബിക്കടലിലെ ന്യൂനമർദം തീവ്രമായി
text_fieldsന്യൂനമർദത്തിെൻറ ഉപഗ്രഹ ചിത്രം
മസ്കത്ത്: അറബിക്കടലിെൻറ കിഴക്കുഭാഗത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് തീവ്ര ന്യൂനമർദമായതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് അടുത്താണ് ഇപ്പോൾ തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനം. കേന്ദ്രഭാഗത്തുള്ള കാറ്റിന് മണിക്കൂറിൽ 31 കിലോമീറ്റർ മുതൽ 46 കിലോമീറ്റർ വരെയാണ് വേഗത. പടിഞ്ഞാറ് ഭാഗത്തേക്കാണ് ന്യൂനമർദത്തിെൻറ സഞ്ചാരഗതി. അടുത്ത മൂന്ന് ദിവസത്തേക്ക് ന്യൂനമർദം ഒമാനെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. തീവ്ര ന്യൂനമർദത്തിെൻറ സഞ്ചാരഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനോട് ചേർന്നാണ് ന്യൂനമർദം ശക്തിയാർജിച്ചതായി അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും അറിയിച്ചു. കരയിലെത്തുന്നതിന് മുമ്പ് തീവ്ര ന്യൂനമർദം ദുർബലപ്പെട്ട് ഇല്ലാതാകും. ന്യൂനമർദം ഇല്ലാതാകുമെങ്കിലും അതിെൻറ ഇൗർപ്പത്തിെൻറ ഫലമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഗുജറാത്തിലോ തെക്കുകിഴക്കൻ പാക്കിസ്ഥാനിലോ മഴക്ക് സാധ്യതയുണ്ട്.

