ന്യൂനമർദം: വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ
text_fieldsകനത്ത മഴയെ തുടർന്ന് മലനിരകളിൽനിന്നുണ്ടായ നീരൊഴുക്ക്...സമാഇൗലിൽ നിന്നുള്ള ദൃശ്യം
മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ പലയിടത്തും കനത്ത മഴ. ദാഖിലിയ, ദാഹിറ, ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ് മഴയുണ്ടായത്.
പലയിടങ്ങളിലും ശക്തമായ മഴയിൽ വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നഗരപ്രദേശങ്ങളടക്കം മേഖലകളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. മസ്കത്ത് നിസ്വ റോഡിൽ സമാഇൗലിനും ബിഡ്ബിഡിനുമിടയിൽ റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിലായി.
ചില ചെറിയ അപകടങ്ങളും ഇൗ മേഖലയിലുണ്ടായതായും വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റൂവി, മത്ര, വാദികബീർ തുടങ്ങിയ മേഖലകളിൽ സന്ധ്യയോടെ ചാറ്റൽ മഴ പെയ്തു. വൈകുന്നേരം മുതൽതന്നെ മസ്കത്തിെൻറ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

