Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂനമർദം; നാളെ മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ രാജ്യത്ത് ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുസന്ദം, വടക്കൻ ബത്തിന, ബുറൈമി ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും. കടൽ മുസന്ദം ഗവർണറേറ്റ് തീരത്തും ഒമാൻ കടലിലും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

