തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും കേരള വിഭാഗത്തിന്റെ സ്നേഹാദരം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗവുമായി രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധവും സേവനപാരമ്പര്യവും പുലർത്തിയിരുന്ന തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും കേരള വിഭാഗം ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി ആദരിച്ചു. കേരള വിഭാഗം ഓഫിസിലായിരുന്നു ചടങ്ങ്.
കേരള വിഭാഗത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സജീവ പ്രവർത്തകരായി നിറഞ്ഞുനിന്ന തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും കേരളോൽസവം ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിലെല്ലാം ആത്മാർഥമായ സാന്നിധ്യവും പ്രവർത്തനവും കാഴ്ചവെച്ചവരാണെന്ന് ചടങ്ങിൽ അനുസ്മരിച്ചു.
കോ കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂനിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം ട്രഷറർ സുനിത് ടി. കെ., ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ, മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുധി പദ്മനാഭൻ, ബാബുരാജ് നമ്പൂതിരി, വിജയൻ കെ. വി., നിഷാന്ത് ചന്ദ്രൻ, ദിനേഷ് ബാബു, സന്തോഷ് എരിഞ്ഞേരി തുടങ്ങിവർ സംസാരിച്ചു. കായിക വിഭാഗം സെക്രട്ടറി ബിബിൻ ദാസ് നന്ദി പറഞ്ഞു.
കൺവീനറും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഉപഹാരം കൈമാറി. കേരള വിഭാഗവുമായുള്ള രണ്ടര പതിറ്റാണ്ടിലേറെ നീണ്ട യാത്ര മറുപടി പ്രസംഗത്തിൽ വികാരഭരിതമായി തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും അനുസ്മരിച്ചു.
സ്നേഹവും ആദരവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമകൾ സമ്മാനിച്ചാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

