ലോട്ട്’ വാല്യൂ ഷോപ്പിന്റെ നാലാമത് ശാഖ ബുറൈമിയിലെ നുജൂം മാളില്‍ തുറന്നു
text_fields‘ലോട്ട്’ വാല്യൂ ഷോപ്പിന്റെ നാലാമത് ശാഖ ബുറൈമിയിലെ നുജൂം മാളില്‍ തുറന്നപ്പോൾ
മസ്കത്ത്: ഒരു കുടക്കീഴില് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഉൽപന്നങ്ങള് ലഭിക്കുന്ന ലോട്ട്- വാല്യു ഷോപ്പിന്റെ നാലാമത് ശാഖ ബുറൈമി നുജൂം മാളില്‍ തുറന്നു.
ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ താങ്ങാനാവുന്ന ഉൽപന്നം അന്വേഷിക്കുന്ന വിവിധ തരത്തിലുള്ള ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ലോട്ട് സ്റ്റോറുകള്‍.
നിരവധി വിഭാഗങ്ങളിലായി മികച്ച ആനുകൂല്യം നല്കുന്ന സ്റ്റോറുകളാണിവ. അധിക ഇനങ്ങളും രണ്ട് ഒമാനി റിയാലില്‍ താഴെ ലഭിക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി ഉൽപന്നങ്ങള്ക്ക് മാത്രമായുള്ള സെക്ഷനുകളുണ്ട്. വീട്ടിലെ അവശ്യവസ്തുക്കള്‍, അടുക്കള ഉപകരണങ്ങള്‍, ശൗചാലയ വസ്തുക്കള്‍, യാത്രാ അനുബന്ധോപകരണങ്ങള്‍, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ വിശാലശേഖരമുണ്ട്. 350 ബൈസയില്‍ താഴെ ലഭിക്കുന്ന വീട്ടുപകരണങ്ങളുടെ പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ഓരോ കാലത്തെയും പുതിയ ഫാഷന്‍ വസ്ത്രങ്ങളും ഫൂട് വെയറും ആഭരണങ്ങളും സ്ത്രീകളുടെ ബാഗുകളും ലഭിക്കും.
ഒമാനില്‍ നാലാം ബ്രാഞ്ച് തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലോട്ട് വക്താവ് പറഞ്ഞു. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ ഗുണമേന്മയുള്ള ദൈനംദിന അവശ്യവസ്തുക്കള്‍ ലഭിക്കുമോയെന്ന് അന്വേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവമായിരിക്കും ഇവിടെ. തങ്ങളുടെ മത്സരാധിഷ്ഠിത വില കാരണം ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന നിലയാണ്. അതുകാരണം ഗുണമേന്മയുള്ള ഉൽപന്നങ്ങള് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. മികച്ച ഉപഭോക്തൃ സേവനം, മാര്‍ഗനിര്‍ദേശം, ആസ്വദിക്കാവുന്ന ചില്ലറ വിൽപന അനുഭവം, താങ്ങാനാവുന്ന വിലയില്‍ വിവിധ ഉൽപന്നങ്ങളുടെ ലഭ്യത എന്നിവയും തങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെയും പൗരന്മാരുടെയും ഷോപ്പിങ് അനുഭവം പുനഃനിര്‍വചിക്കാന്‍ സജീകരിച്ചവയാണ് ലോട്ട് സ്റ്റോറുകള്‍. സമാന്തരങ്ങളില്ലാത്ത മൂല്യം, സൗകര്യം, സ്റ്റൈല്‍, ചെലവ് കുറഞ്ഞ ഷോപ്പിങ് പരിഹാരങ്ങള്‍ തുടങ്ങിയവ ഒമാനില്‍ ഉടനീളം ലോട്ട് സ്റ്റോര്‍ നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

