‘ലോട്ടി’ന്റെ ആറാമത് ശാഖ സലാലയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsസലാല: റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘ലോട്ടി’ന്റെ ഒമാനിലെ ആറാമത് ശാഖ സലാലയിൽ പ്രവർത്തനം തുടങ്ങി. പ്രാദേശിക സമൂഹത്തിന് താങ്ങാവുന്ന വിലയിൽ സാധനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന ലോട്ട് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ബിദായ, മാൾ ഓഫ് മസ്‌കത്ത്, വാദി ലവാമി, ആമിറാത്ത് നുജും മാൾ, ബുറൈമി എന്നിവിടങ്ങളിലാണ് ലോട്ടിന്റെ മറ്റ് ശാഖകളുള്ളത്.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, ദൈനംദിന അവശ്യവസ്തുക്കളിൽ മികച്ച ഡീലുകളും മൂല്യങ്ങളും തേടുന്നവർക്ക് ‘ലോട്ട്’ മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഏറ്റവും പുതിയ സീസണൽ ഫാഷൻ ട്രെൻഡ്, പാദരക്ഷകൾ, ആഭരണങ്ങൾ, സ്ത്രീകളുടെ ബാഗുകൾ എന്നിവയുടെ മികച്ച ശേഖരം ഇവിടെയുണ്ട്. എല്ലാ ലോട്ട് സ്റ്റോറുകളിലും വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ടോയ്‌ലറ്റ് അവശ്യവസ്തുക്കൾ, യാത്രാ ഉപകരണങ്ങൾ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ വലിയ ശേഖരങ്ങളാണുള്ളത്. 0.350 ബൈസയിൽ താഴെ വിലയുള്ള വീട്ടുപകരണങ്ങൾക്കായി പ്രത്യേക ഇടവുമുണ്ട്. മുഴുവൻ വീടിനും എല്ലാ അവസരങ്ങൾക്കുമുള്ള ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് വലിയ തുക ലാഭിക്കാൻ കഴിയും.
ഗുണനിലവാരത്തിനും അസാധാരണമായ റീട്ടെയിൽ അനുഭവത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ച്നിന്ന് വിപുലീകരണം തുടരുകയണെന്ന് ‘ലോട്ട്’പ്രതിനിധികൾ പറഞ്ഞു. ബജറ്റ് സൗഹൃദ അനുഭവം തേടുന്ന ഞങ്ങളുടെ ഷോപ്പർമാർക്ക് ആവശ്യമുള്ളതെല്ലാം ഒരു സൗകര്യപ്രദമായ സ്ഥലത്ത് കണ്ടെത്താൻ കഴിയുന്നു എന്നുള്ളതാണ് ഇതിന്റ പ്രത്യേകതയെന്നും പ്രതിനിധികൾ ചൂണ്ടികാട്ടി.ഫാഷൻ, ഗാർഹിക അവശ്യവസ്തുക്കൾ മുതൽ ആക്‌സസറികൾ വരെ തുടങ്ങി നിരവധി വിഭാഗങ്ങളിലുടനീളം അസാധാരണമായ വിലകിഴിവിലേക്കേുള്ള ഒരു കവാടമാണ് ലോട്ട് ഔട്ട്‌ലെറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

