Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂവി സൂഖിൽ പുതിയ...

റൂവി സൂഖിൽ പുതിയ സ്‌റ്റോറുമായി ‘ലോട്ട്’

text_fields
bookmark_border
റൂവി സൂഖിൽ പുതിയ സ്‌റ്റോറുമായി ‘ലോട്ട്’
cancel
camera_alt

 ലോട്ട് പത്താമത് ബ്രാഞ്ച് റൂവിയിൽ ഉത്ഘാടനം ചെയ്തപ്പോൾ

മസ്‌കത്ത്: വാല്യൂ ഷോപ്പായ ലോട്ട് പത്താമത് ബ്രാഞ്ച് റൂവിയിൽ തുറന്നു. ന്യായവിലയും ഗുണമേന്മയും കൊണ്ട് ബജറ്റ് ഷോപ്പിങ്ങിന് അവസരമൊരുക്കുന്ന ലോട്ടിൽ വിവിധ വിഭാഗങ്ങളിൽ മറ്റെവിടെയുമില്ലാത്ത വിലയിലാണ് ഉൽപന്നങ്ങൾ നൽകുന്നത്. അധിക ഉൽപന്നങ്ങളും രണ്ട് റിയാലിന് താഴെയാണെന്നത് സവിശേഷതയാണ്. വിവിധ വിഭാഗങ്ങൾക്ക് മാത്രമായി വ്യത്യസ്ത ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ലോട്ടിലുള്ളത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള രണ്ട് റിയാലും അതിൽ കുറവും വില വരുന്ന പാദരക്ഷ, ആഭരണങ്ങൾ, ലേഡീസ് ബാഗുകൾ, സൗന്ദര്യവർധകവസ്തുക്കൾ അടക്കം ഫാഷൻ ട്രെൻഡുകളുടെ ശേഖരം ഇവിടെയുണ്ട്. അവശ്യ വീട്ടുസാധനങ്ങൾ, അടുക്കള സാമഗ്രികൾ, ശൗചാലയ വസ്തുക്കൾ, യാത്രാ സാമഗ്രികൾ, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. 0.350 ബൈസയിൽ താഴെ വരുന്ന വീട്ടുസാമഗ്രികൾക്ക് മാത്രമായി പ്രത്യേകം ഇടം ഒരുക്കിയിട്ടുസണ്ട്. മേഖലയിലെ ഏറ്റവും വലിയ സ്‌റ്റോറുകളിൽ ഒന്നാണിതെന്ന് മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞു. ഒമാനിൽ ലോട്ട് സ്‌റ്റോറുകള്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ruwiopensSouk
News Summary - ‘Lot’ opens new store in Ruwi Souk
Next Story