‘ലോട്ട്’ അഞ്ചാമത് ശാഖ ബിദായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുറന്നു
text_fieldsമസ്‌കത്ത്: 'ലോട്ട്' ഔട്ട്‌ലെറ്റിന്റെ അഞ്ചാമത് ശാഖ ബിദായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിൽ പ്രവര്‍ത്തനം തുടങ്ങി. മസ്‌കത്ത് മാള്‍, വാദി അല്‍ ലവാമി, ആമിറാത്തിലെ നുജൂം മാള്‍, ബുറൈമി എന്നിവിടങ്ങളിലെ ‘ലോട്ടി’ന്റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കും റീട്ടെയില്‍ ഓഫറുകളുടെ ലഭ്യത തുടര്‍ച്ചയായി വര്‍ധിപ്പിക്കാനുള്ള പ്രതിബന്ധതയാണ് കൂടുതല്‍ മേഖലകളിലേക്കുള്ള വിപുലീകരണം. പുതിയ ലോഞ്ചോടെ പ്രാദേശിക സമൂഹത്തിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങളിലൂടെയും സേവനത്തിലൂടെയും സമാനതകളില്ലാത്ത റീട്ടെയില്‍ അനുഭവം നല്‍കുന്നതോടൊപ്പം മികവ് ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
താങ്ങാവുന്ന വിലയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് വാല്യു ഷോപ്പിന്റെ ലക്ഷ്യം. വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ടോയ്‌ലറ്റ് അവശ്യവസ്തുക്കള്‍, യാത്രാ ഉപകരണങ്ങള്‍, സ്‌റ്റേഷനറികള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ശ്രദ്ധേയമായ ശേഖരം ഉപഭോക്താക്കള്‍ക്ക് ഇവിടെ ലഭ്യമാകും. 0.350 ബൈസയില്‍ താഴെ വിലയുള്ള ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും പുതിയ സീസണല്‍ ഫാഷന്‍ ട്രന്‍ഡ്, പാദരക്ഷകള്‍, മനോഹരമായ ആഭരണങ്ങള്‍, സ്ത്രീകളുടെ ബാഗുകള്‍ എന്നിവയുടെ അസാധാരണമായ ശേഖരം ഉപഭോക്താക്കള്‍ക്ക് ഇവിടെ കാണാനാകും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, ദൈനംദിന അവശ്യ വസ്തുക്കളില്‍ മികച്ച ഡീലുകളും മൂല്യവും തേടുന്നവര്‍ക്ക് ലോട്ട് ഒരു ആസ്വാദ്യകരമായ അനുഭവം പ്രദാനം ചെയ്യുന്നു.
ഒമാനില്‍ ഞങ്ങളുടെ വാല്യൂ സ്‌റ്റോറിന്റെ അഞ്ചാമത്തെ ശാഖ ആരംഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും എല്ലാ ലോട്ട് ഔട്ട്‌ലെറ്റുകളിലും നന്നായി ആസൂത്രണം ചെയ്ത ലേഔട്ടുകളും വിശാലമായ പാര്‍ക്കിങ് സ്ഥലങ്ങളുമുണ്ടെന്നും ഇത് ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ അനുഭവം നല്‍കുന്നുവെന്നും ലോഞ്ചിങില്‍ സംസാരിച്ച ഒരു മുതിര്‍ന്ന വക്താവ് പറഞ്ഞു. ലോട്ട് സ്‌റ്റോറുകളുടെ തന്ത്രപരമായ സ്ഥാനം സൗകര്യവും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു, ഇത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. ലോട്ട് വാല്യൂ ഷോപ്പുകള്‍ മുഴുവന്‍ കുടുംബത്തിനും സൗകര്യവും മൂല്യവും അതുല്യമായ ഉത്പന്ന ശേഖരവും വാഗ്ദാനം ചെയ്യുന്നു, ഇത് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ തേടുന്ന ബജറ്റ് ആലോചിക്കുന്ന ഉപഭോക്താക്കളുടെ ആദ്യ തിരഞ്ഞെടുപ്പായി ലോട്ടിനെ മാറ്റുകയും ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

