Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദീബ് അഹമ്മദിന്​ ഒമാനിൽ ദീർഘകാല താമസ വിസ

text_fields
bookmark_border
അദീബ് അഹമ്മദിന്​ ഒമാനിൽ ദീർഘകാല താമസ വിസ
cancel

മസ്കത്ത്​: ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്​സ് എം.ഡി അദീബ് അഹമ്മദിന് ഒമാനിൽ ദീർഘകാല താമസ വിസ ലഭിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല വിസ ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽനിന്ന് ഏറ്റുവാങ്ങി.

ഈ അംഗീകാരം നൽകിയതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോടും ഒമാൻ സർക്കാറിനോടും ജനങ്ങളോടും നന്ദി അറിയിക്കുകയാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഒമാൻ ശക്തമായ സമ്പദ്‌വ്യവസ്ഥയാൽ അനുഗൃഹീതമാണ്. അതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്‍റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ദീർഘകാല റെസിഡൻസ് പരിഗണന നൽകുന്നത്.

സുൽത്താനേറ്റിന്റെ അതിർത്തി കടന്നുള്ള പേയ്‌മെന്റ് മേഖലയിലും സാമ്പത്തിക സേവനങ്ങളിലും ഏറെ സംഭാവന നൽകിയ സംരംഭകനാണ് അദീബ്. അബൂദബി ആസ്ഥാനമായുള്ള ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്​സിന് ആഗോളതലത്തിൽ 11 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ കൂടാതെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളും സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Long-term resident visa for Adeeb Ahmed in Oman
Next Story