ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരം ഡോ. ജെ. രത്നകുമാറിന്
text_fieldsഡോ. ജെ.
രത്നകുമാർ
മസ്കത്ത്: കല സാഹിത്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ലണ്ടൻ മലയാള സാഹിത്യവേദി നൽകി വരുന്ന പുരസ്കാരത്തിന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ അർഹനായി. പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യു.കെയിലെ കലാരംഗത്തും സാംസ്കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റർ എന്നിവരാണ് പുരസ്കാരങ്ങൾ ലഭിച്ച മറ്റുള്ളവർ. ഏപ്രിൽ 12ന് വൈകുന്നേരം നാലു മണിക്ക് കോട്ടയം ഐ.എം.എ ഹാളിൽ നടക്കുന്നു ‘പുരസ്കാര സന്ധ്യ 2025’ൽ ഇൻഷുറൻസ് മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഡോ. ജെ. രത്നകുമാർ നിരവധി പുരസ്കാരങ്ങൾ പ്രസ്തുത രംഗത്ത് നേടിയിട്ടുണ്ട്.
വർഷങ്ങളായി സാമൂഹ്യ,സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ അദ്ദേഹം നിലവിൽ ലോക കേരള സഭാംഗവും മലയാള മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാനായും വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ ചെയർമാനായും പ്രവർത്തിക്കുന്നു. ഡോ. ജെ. രത്നകുമാറിന് വേൾഡ് മലയാളി ഫെഡറേഷൻ അഭിനന്ദനങ്ങൾ നേർന്നു. ‘ഭാവലയ’ എന്ന പ്രസ്ഥാനത്തിലൂടെ കലാരംഗത്ത് അദ്ദേഹം നൽകുന്നത് സ്തുത്യർഹമായ സംഭാവനകളാണ്. തുടർന്നും അദ്ദേഹത്തിന് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കട്ടെ എന്നാശംസിക്കുകയാണെന്ന് മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

