Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോക കേരള സഭ ഓൺലൈൻ യോഗം...

ലോക കേരള സഭ ഓൺലൈൻ യോഗം ഇന്ന്​

text_fields
bookmark_border
ലോക കേരള സഭ ഓൺലൈൻ യോഗം ഇന്ന്​
cancel

മസ്കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം ചേരുന്നു. മാർച്ച് മൂന്നിന്​ ഇന്ത്യൻ സമയം വൈകിട്ട്​ ആറു മണിക്കാണ് (യു.എ.ഇ സമയം വൈകുന്നേരം 4.30) യോഗം നിശ്ചയിച്ചിരിക്കുന്നത്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രവാസി മലയാളികളുടെ സുരക്ഷയും ആശങ്കകളും നേരിട്ട് ചോദിച്ചറിയുന്നതിനുമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംഘർഷം മൂലം പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, തൊഴിൽപരമായ ആശങ്കകൾ, അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

ഗൾഫ് മേഖലയിലെ എല്ലാ ലോക കേരള സഭ പ്രതിനിധികളും നിശ്ചിത സമയത്ത് തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി യോഗത്തിൽ പങ്കുചേരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും മുഖ്യമന്ത്രി ഈ യോഗത്തിൽ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala sabhaonline meetingOman
News Summary - World Keralasabha online meeting today
Next Story