ലോക്സഭ തെരഞ്ഞെടുപ്പ് ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും നിര്‍ണായകമാണ്. സ്വാതന്ത്ര്യ സ മരത്തിലൂടെയും ഭരണഘടനയിലൂടെയും ഉരുത്തിരിഞ്ഞുവന്ന വന്ന ഭാരതം വൈവിധ്യപൂര്ണമാ ണ്. ആ ഭാരതം നിലനില്ക്കണമെങ്കില് ഇന്ത്യാരാജ്യത്ത് മതനിരപേക്ഷ കക്ഷികൾ അധികാരത്തില്‍ തിരിച്ചെത്തേണ്ടതുണ്ട്. അതുകൊണ്ട് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കരുതലോടെ വേണം സമ്മതിദാനാവകാശം വിനിയോഗിക്കാനെന്ന് മത്ര കോട്ടണ്‍ ഹൗസ് സെയില്സ്മാന് ഷിബു കോട്ടം പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അതിെൻറ എല്ലാ പാരമ്പര്യങ്ങളോടെയും നിലനില്ക്കണമെങ്കില് ഫാഷിസ്റ്റ് സ്വഭാവമുള്ള നിലവിലുള്ള സര്‍ക്കാറിനെ നിലത്തിറക്കണം. അതിനായി പ്രവാസലോകത്തുള്ളവരും തങ്ങളാലാവുന്നത് ചെയ്യണം. വോട്ടുള്ളവര്‍ ആ സമയത്ത് നാട്ടിലേക്ക് പോകണം. അല്ലാത്തവര്‍ തങ്ങളുടെ ആശ്രിതരെ വിഷയത്തിെൻറ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തി വോട്ടുറപ്പിക്കണം.
കേരളത്തെ സംബന്ധിച്ചിടത്തോളം യു.ഡി.എഫോ എൽ.ഡി.എഫോ ആര് ജയിച്ചാലും കേന്ദ്രത്തില്‍ മതേതര മുന്നണിക്കാവും പിന്തുണ. അതിനാല്‍, വിജയ സാധ്യതയുള്ളവരെ കണ്ടെത്തി വോട്ട് നഷ്ടമാകാതെ നോക്കേണ്ടതുണ്ടെന്നാണ് ആശയപരമായി ഇടതുപക്ഷ അനുഭാവിയായ ഷിബുവിെൻറ അഭിപ്രായം. തെരഞ്ഞെടുപ്പും വിഷുവും അടുത്തടുത്തായതിനാല്‍ രണ്ടിലും സംബന്ധിക്കാൻ ഏപ്രില്‍ 13ന് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ ഷിബു.