മസ്കത്ത്: ജനുവരി 12, 13 തീയതികളിൽ നടക്കുന്ന ലോക കേരളസഭയിൽ സംബന്ധിക്കാൻ ഒമാനിൽനിന്നുള്ള മിക്ക അംഗങ്ങളും ബുധനാഴ്ച രാത്രി കേരളത്തിലേക്ക് തിരിക്കും. ചിലർ നേരത്തെ നാട്ടിലെത്തിയിട്ടുണ്ട്. കേരള സര്‍ക്കാർ പ്രവാസി ക്ഷേമനിധി ബോര്‍ഡ്-പ്ലാനിങ് ബോര്‍ഡ് അംഗം പി.എം. ജാബിർ, ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അഹ്മദ് റയീസ്, കൈരളി സലാല രക്ഷാധികാരി എ.കെ. പവിത്രൻ, സാമൂഹിക പ്രവർത്തകൻ ഹബീബ് തയ്യിൽ, വ്യവസായ പ്രമുഖരായ ഗൾഫാർ മുഹമ്മദലി, വി.ടി. വിനോദ് എന്നിവരെയാണ് ഒമാനിൽനിന്ന് ലോക കേരളസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുള്ളത്. സഭയിൽ പെങ്കടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ അംഗങ്ങളിൽ ചിലർ ചൊവ്വാഴ്ച വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. പി.എം. ജാബിർ, സിദ്ദീഖ് ഹസൻ, അഹ്മദ് റയീസ്, വി.ടി. വിനോദ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പെങ്കടുത്തത്. പ്രവാസികളുടെയും കേരളത്തിെൻറയും സര്വോന്മുഖ വികസനങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അവസരം രൂപപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക് സഭ വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള കേരളീയ പ്രവാസികളെ പ്രതിനിധാനംചെയ്യുന്ന 178 പേരുൾെപ്പടെ 351 അംഗ ലോക കേരള സഭയിലേക്കാണ് ഇവർ നാമനിർദേശം ചെയ്യപ്പെട്ടത്. കേരളത്തിലെ എം.പിമാരും എം.എൽ.എമാരും സഭയിൽ അംഗങ്ങളായിരിക്കും. ലോക കേരളസഭയെ കുറിച്ചും സഭയിൽ ഉന്നയിക്കുന്ന കാര്യങ്ങളെ കുറിച്ചും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു.