Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ ലോക്​ഡൗൺ:...

ദോഫാറിൽ ലോക്​ഡൗൺ: പ്രചാരണം വാസ്​തവവിരുദ്ധം

text_fields
bookmark_border
ദോഫാറിൽ ലോക്​ഡൗൺ: പ്രചാരണം വാസ്​തവവിരുദ്ധം
cancel
camera_alt

മു​ഗ്​​സൈ​ൽ ബീ​ച്ചി​ലെ സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക് 

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റും മ​സീ​റ​യും ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടാ​ൻ പോ​കു​ന്ന​താ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2020 ജൂ​ലൈ​യി​ൽ ദോ​ഫാ​റി​ലും മ​സീ​റ​യി​ലും ​ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​ത്തെ അ​റി​യി​പ്പാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ലാ​ല​യ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്​ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ​നി​ല 20ക​ളി​ലാ​ണു​ള്ള​ത്. രാ​ജ്യ​ത്തി​െൻറ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ ഖ​രീ​ഫ്​ ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്. ലോ​ക്​​ഡൗ​ൺ സ​മ​യം രാ​ത്രി 10 മു​​ത​ലാ​ക്കി​യ​ത്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​ണ്. ഹോ​ട്ട​ലു​ക​ൾ​ക്കും ഹോ​ട്ട​ൽ അ​പ്പാ​ർ​ട്മെൻറു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തോ​ടെ വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ നി​ര​ക്ക്​ ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. സ​ലാ​ല, സ​ദാ, ത​ഖാ, മി​ർ​ബാ​ത്ത്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ താ​പ​നി​ല 25 ഡി​ഗ്രി​യി​ൽ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ സു​പ്രീം​ക​മ്മി​റ്റി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന ദോ​ഫാ​റി​ലെ ഹോ​ട്ട​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഹോ​ട്ട​ലു​ക​ളും ടൂ​റി​സ്​​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lockdown in Dhofar
News Summary - Lockdown in Dhofar: The campaign is unrealistic
Next Story