Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചൈനയി​ലെ ലോക് ഡൗൺ :...

ചൈനയി​ലെ ലോക് ഡൗൺ : ഒമാൻ എണ്ണ വില കുറയുന്നു

text_fields
bookmark_border
ചൈനയി​ലെ ലോക് ഡൗൺ : ഒമാൻ എണ്ണ വില കുറയുന്നു
cancel
Listen to this Article

മ​സ്ക​ത്ത്: ഒ​മാ​ൻ എ​ണ്ണ​വി​ല ചൊ​വ്വാ​ഴ്ച 4.76 ഡോ​ള​ർ കു​റ​ഞ്ഞി​ന് പി​ന്നാ​ലെ ബു​ധ​നാ​ഴ്ച​യും താ​ഴ്ന്നു. ചൊ​വ്വാ​ഴ്ച​ത്തെ വി​ല​യെ​ക്കാ​ൾ ബാ​ര​ലി​ന് 30 സെൻറ് മാ​ത്ര​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​താ​ടെ ജൂ​ലൈ​യി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട എ​ണ്ണ​വി​ല 102.93 ഡോ​ള​റാ​യി. ഒ​മാ​ൻ അ​സം​സ്കൃ​ത എ​ണ്ണ ഒ​രു ബാ​ര​ലി​ന് 103.13 ഡോ​ള​റാ​യി​രു​ന്നു ദു​ബൈ മാ​ർ​ക്ക​​​ൈ​ന്റ​ൽ മാ​ർ​ക്ക​റ്റി​ലെ ചൊ​വ്വാ​ഴ്ച​ത്തെ വി​ല. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലും എ​ണ്ണ വി​ല ആ​റു ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച 107.89 ഡോ​ള​റാ​യി​രു​ന്നു ഒ​മാ​ൻ എ​ണ്ണ വി​ല. അ​തി​നി​ടെ ഒ​മാ​ൻ എ​ണ്ണ വി​ല​യി​ൽ വ്യാ​ഴാ​ഴ്ച​ നേ​രി​യ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​​ത്തെ വി​ല​യാ​യ 102.93 ഡോ​ള​റി​ൽ​നി​ന്ന് ബാ​ര​ലി​ന് ഒ​രു സെൻറ് വ​ർ​ധി​ച്ച് 102.94 ൽ ​എ​ത്തി. ചൈ​ന​യി​ലെ കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ര​ണം

ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​താ​ണ് വി​ല കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ചൈ​ന​യി​ലെ കോ​വി​ഡ് ലോ​ക്ഡൗ​ൺ ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ വ​ൻ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ചൈ​ന​യി​ൽ ലോ​ക്ഡൗ​ൺ കാ​ര​ണം സൗ​ദി അ​രാം​കോ ക​മ്പ​നി എ​ണ്ണ ക​യ​റ്റു​മ​തി വി​ല കു​റ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​യാ​ണി​ത്. ചൈ​ന​യി​ലെ കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം എ​ണ്ണ​യു​ടെ ഡി​മാ​ൻ​ഡ് കു​റ​യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. അ​രാം​കോ ക​യ​റ്റി അ​യ​ക്കു​ന്ന എ​ല്ലാ എ​ണ്ണ​ക​ളു​ടെ​യും വി​ല കു​റ​ച്ചി​ട്ടു​ണ്ട്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള സൂ​പ്പ​ർ ലൈ​റ്റി​ന് ബാ​ര​ലി​ന് അ​ഞ്ചു ഡോ​ള​റി​ല​ധി​ക​വും എ​ക്സ്ട്രാ ലൈ​റ്റി​ന് 4.96 ഡോ​ള​റു​മാ​ണ് കു​റ​ച്ച​ത്. സൗ​ദി അ​റേ​ബ്യ​ക്ക് പി​ന്നാ​ലെ വ​ൻ​കി​ട എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​മാ​യ കു​വൈ​ത്തും വി​ല കു​റ​ച്ചു.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജൂ​ണി​ൽ ക​യ​റ്റി​യ​യ​ക്കേ​ണ്ട എ​ണ്ണ​ക്ക് ബാ​ര​ലി​ന് 4.95 ഡോ​ള​റാ​ണ് കു​വൈ​ത്ത് കു​റ​ച്ച​ത്. ചൈ​ന​യി​ലെ ലോ​ക് ഡൗ​ണും അ​തു​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ളു​മാ​ണ് കു​വൈ​ത്തും എ​ണ്ണ​വി​ല കു​റ​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. റ​ഷ്യ - യു​ക്രെ​യ്​​ൻ യു​ദ്ധം കാ​ര​ണം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഉ​യ​ർ​ന്നി​രു​ന്നു.

ചൈ​ന​യി​ലെ കോ​വി​ഡ് ലോ​ക് ഡൗ​ൺ അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ചൈ​ന പ​ദ്ധ​തി​ക​ൾ ചു​രു​ക്കി​യ​ത് കാ​ര​ണം യൂ​റോ​പ്പി​ൽ വ​ൻ​തോ​തി​ൽ വാ​ണി​ജ്യ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഡീ​സ​ൽ, ഗ്യാ​സ് വി​ല​ക​ൾ കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. ഡീ​സ​ർ വി​ല വ​ർ​ധി​ക്കു​ന്ന​ത് ലോ​ക​ത്താ​കെ പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ക്കാ​നും വി​ല വ​ർ​ധ​ന​വി​നും കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. എ​ണ്ണ​വി​ല 100 ഡോ​ള​റി​ന് മു​ക​ളി​ൽ​ത​ന്നെ നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. റ​ഷ്യ​ൻ എ​ണ്ണ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന​ത് യൂ​റോ​പ്യ​ൻ മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ ക​മ്മി​ക്കും കാ​ര​ണ​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തും നി​ല​വി​ലെ വി​ല കു​റ​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തി​നി​ടെ ലി​ബി​യ​യി​ലെ എ​ണ്ണ മേ​ഖ​ല​യും ഉ​ട​നെ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും മാ​ർ​ക്ക​റ്റി​ൽ കൂ​ടു​ത​ൽ എ​ണ്ണ എ​ത്താ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ, ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല രാ​ജ്യ​ങ്ങ​ളും നി​ശ്ച​യി​ച്ച അ​ള​വി​ൽ എ​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricesLockdown in China
News Summary - Lockdown in China: Oman oil prices fall
Next Story