Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ഗവർണറേറ്റുകൾക്കിടയിലെ ലോക്​ഡൗൺ ഒഴിവാക്കി

text_fields
bookmark_border
വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മണി മുതൽ പ്രാബല്ല്യത്തിൽ
ഒമാനിൽ ഗവർണറേറ്റുകൾക്കിടയിലെ  ലോക്​ഡൗൺ ഒഴിവാക്കി
cancel

മസ്​കത്ത്​: ഒമാനിൽ ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരവിലക്ക്​ നീക്കം ചെയ്​തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും. ന്യൂനമർദത്തെ തുടർന്നുള്ള മഴ സാഹചര്യം പരിഗണിച്ച്​ സ്വദേശികളുടെയും വിദേശികളുടെയും യാത്ര സുഗമമാക്കുന്നതിനായാണ്​ സുപ്രീം കമ്മിറ്റി തീരുമാനം. നേരത്തേ ശനിയാഴ്​ച പുലർച്ചെ ആറു മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരവിലക്ക്​ നീക്കാനായിരുന്നു തീരുമാനം. സഞ്ചാര വിലക്ക്​ നീക്കാനുള്ള തീരുമാനം ദോഫാർ ഗവർണറേറ്റിന്​ ബാധകമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതോടൊപ്പം രാത്രികാല സഞ്ചാരവിലക്ക്​ മുൻ തീരുമാന പ്രകാരം തുടരുകയും ചെയ്യും. വെള്ളിയാഴ്​ച രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെയായിരിക്കും സഞ്ചാര വിലക്ക്​. ശനിയാഴ്​ച മുതൽ ആഗസ്​റ്റ്​ 15 വരെ രാത്രി ഒമ്പത്​ മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും സഞ്ചാര വിലക്ക്​ പ്രാബല്ല്യത്തിലുണ്ടാവുക.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story