ലോക്ഡൗൺ വിരസതയിലും സർഗാത്മകത കൈവിടാതെ രാമചന്ദ്രൻ നായർ
text_fieldsമസ്കത്ത്: ലോക്ഡൗൺകാലം പലരിലും പുതിയ ചിന്തകൾക്കും സർഗാത്മകതക്കുമാണ് തിരികൊളുത്തിയത്. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം വേറിട്ട കഴിവുകളും സർഗസൃഷ്ടികളുമെല്ലാം പുറംലോകം അറിഞ്ഞത് പലർക്കും പ്രചോദനമാവുകയും ചെയ്തു. പത്രാധിപർക്കുള്ള കത്തുകളിലൂടെ ശ്രദ്ധ നേടിയ ദാർസൈത്തിൽ താമസിക്കുന്ന മലപ്പുറം സ്വദേശി രാമചന്ദ്രൻ നായർ ലോക്ഡൗൺ സമയം പൊതുസമൂഹത്തിന് നല്ല സന്ദേശം നൽകുന്ന രചനകളിലാണ് മുഴുകിയത്. കുടുംബവുമൊത്ത് സ്വന്തം സ്വീകരണമുറിയിൽ രാമചന്ദ്രൻ ഒരുക്കിയ വേറിട്ട സന്ദേശ ചിത്രം അതിന് നല്ലൊരുദാഹരണമാണ്. സാധാരണ പെയിൻറിങ്ങിന് ഉപയോഗിക്കുന്ന ബ്രഷും കളറുകളും ഇല്ലാതെ അരിയും പരിപ്പും കടലയും ചെറുപയറും കടുകും തുടങ്ങി അടുക്കളയിലെ പലവ്യഞ്ജനങ്ങൾ ചേർത്തു െവച്ചാണ് ‘വീട്ടിലിരിക്കൂ സുരക്ഷിതരാകൂ’ എന്ന് ആവശ്യപ്പെടുന്ന സന്ദേശചിത്രത്തിന് രാമചന്ദ്രൻ നായർ ജീവൻ നൽകിയത്. സമയവും ക്ഷമയും ചിന്താശേഷിയും ഒത്തുചേരുമ്പോഴാണ് ലോക്ഡൗണിെൻറ വിരസത ബാധിക്കാത്ത കാൻവാസുകൾ ഉണ്ടാകുന്നതെന്ന് രാമചന്ദ്രൻ നായർ പറയുന്നു. കോവിഡിെൻറ തുടക്ക കാലം എല്ലാവരിലും നിരാശയാണ് ഉണ്ടാക്കിയത്. പതുക്കെ ഈ സാഹചര്യത്തിൽ നാം ജീവിക്കാൻ പഠിച്ചു.
ഇനി ഇതുമായി ഇണങ്ങുന്നതിനൊപ്പം മനസിനെ ശക്തിപ്പെടുത്തുകയെന്നതും പ്രധാനമാണ്. മറ്റുള്ളവരിലേക്ക് നല്ലൊരു സന്ദേശം എത്തിക്കുക, കാണുന്നവരിൽ ആത്മവിശ്വാസം ഉയർത്തുക എന്നതുകൂടി ആയിരിക്കണം നമ്മുടെ വാക്കുകളും പ്രവൃത്തികളുമെന്ന് രാമചന്ദ്രൻ നായർ പറയുന്നു. അതിനായുള്ള എളിയ ശ്രമം ആണ് ഇൗ സന്ദേശ ചിത്രമെന്നും തിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തു. പത്രാധിപർക്കുള്ള കത്തുകൾ എഴുതിയതിലൂടെ ശ്രദ്ധേയനായ രാമചന്ദ്രൻ നായർ ഈയിടെയായി ഹ്രസ്വ ചിത്ര നിർമാണത്തിലും ശ്രദ്ധേയനാണ്. വാർധ്യകത്തിെൻറ വിഹ്വലതകൾ പറയുന്ന ‘സ്മൃതിപഥങ്ങൾ’, അനാഥത്വത്തിെൻറ വേദന പറയുന്ന ‘മൈ ലിറ്റിൽ ബ്രദർ’ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരു
ന്നു.