Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോ​ക്​​ഡൗ​ൺ: ഉ​ണ​ർ​വി​ല്ലാ​തെ വ്യാ​പാ​ര മേ​ഖ​ല
cancel
camera_alt???????? ?????????? ???????????? ???????? (?????????? ??????????? ???????)

മ​സ്​​ക​ത്ത്​: കൂ​ടു​ത​ൽ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലു​ം മ​സ്​​ക​ത്തി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഉ​ണ​ർ​വ്​ ദൃ​ശ്യ​മാ​കു​ന്നി​ല്ല. ഒ​ന്നാ​മ​താ​യി,  ലോ​ക്​​ഡൗ​ൺ നി​ല​വി​ലു​ള്ള​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ച ആ​രോ​ഗ്യ, സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ക്കെ ക​ട​ക​ളി​ൽ പാ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ ആ​രും ത​ന്നെ എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ്​ വാ​സ്​​ത​വം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​തോ​ടെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി.  ഇ​ങ്ങ​നെ നി​ര​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ, ക​ട​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​​െൻറ ഒ​രു ആ​നു​കൂ​ല്യ​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന്​ ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു. ആ​ദ്യ ഘ​ട്ട ഇ​ള​വു​ക​ളി​ൽ ത​ന്നെ ഉ​ൾ​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ. തു​റ​ന്ന ആ​ദ്യ​നാ​ളു​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​െ​ട്ട​ങ്കി​ലും ഇ​പ്പോ​ൾ തി​ര​ക്ക് കു​റ​വാ​ണെ​ന്ന്​ മി​ക്ക ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി  ബ​ന്ധ​പ്പെ​ട്ട​വ​രും പ​റ​യു​ന്നു. പ​ല​ർ​ക്കും ജോ​ലി ന​ഷ്​​ട​മാ​യ​തി​നാ​ലും ശ​മ്പ​ളം കൃ​ത്യ​മാ​യി കി​ട്ടാ​ത്ത​തി​നാ​ലു​മൊ​ക്കെ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ്​ വ​ന്ന​താ​ണ്​ കാ​ര​ണ​മെ​ന്ന്​ ഒ​മാ​നി​ലെ ആ​ദ്യ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ചി​​െൻറ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ ബി​നോ​യ്​ സൈ​മ​ൺ പ​റ​യു​ന്നു. കൈ​യി​ലു​ള്ള പ​ണം നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ചാ​ൽ ഇ​വി​ടെ ചെ​ല​വി​ന്​ ബു​ദ്ധി​മു​ട്ടാ​കും എ​ന്നു​ക​രു​തി മ​ടി​ക്കു​ന്ന​വ​രും ഉ​ണ്ട്. ഒ​പ്പം എ​ക്​​സ്​​ചേ​ഞ്ച്​ നി​ര​ക്ക്​ കൂ​ടാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​മു​ണ്ട്. പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ബി​നോ​യ്​ പ​റ​യു​ന്നു. വി​ദേ​ശ യാ​ത്ര​ക​ൾ​ക്ക്​ ഫു​ൾ​സ്​​റ്റോ​പ്​ വീ​ണ​തോ​ടെ വി​ദേ​ശ നാ​ണ​യ വി​നി​മ​യ​വ​ും ഒ​ട്ടും ന​ട​ക്കു​ന്നി​ല്ല. 

തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ മി​ക​ച്ച ക​ച്ച​വ​ടം ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജ​ഗ​ജി​ത്ത്​ പ്ര​ഭാ​ക​ർ പ​റ​യു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ​ങ്കി​ലും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ല​രും സ്വ​ർ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ വി​ളി​ക്കു​ന്നു​ണ്ട്. ഓ​ൺ​ലൈ​നി​ൽ ഞ​ങ്ങ​ൾ വ്യാ​പാ​രം ന​ട​ത്തു​ന്നി​ല്ല. സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ൽ ഇ​രു​പാ​ടു​കാ​ര​​െൻറ സം​തൃ​പ്തി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ന് അ​തി​നോ​ട് പ​രി​പൂ​ർ​ണ​മാ​യി നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യി​ല്ല. സാ​ധാ​ര​ണ ന​ല്ല ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. അ​ക്ഷ​യ തൃ​തീ​യ​യും ചെ​റി​യ പെ​രു​ന്നാ​ൾ സീ​സ​ണു​മാ​ണ്​ മ​ഹാ​മാ​രി​യെ​ടു​ത്ത​ത്. സാ​ധാ​ര​ണ  കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ൽ പോ​കു​ന്ന ജൂ​ൺ മാ​സ​ത്തി​നു​ള്ള സ്വ​ർ​ണം മേ​യ് മു​ത​ൽ ത​ന്നെ വാ​ങ്ങി​ക്കും. അ​ടു​ത്ത ഘ​ട്ടം ഇ​ള​വു​ക​ളോ​ടെ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തു​റ​ന്നാ​ൽ ക​ച്ച​വ​ടം ല​ഭി​ക്കു​മെ​ന്നു​റ​പ്പാ​ണ്. കാ​ര​ണം സ്വ​ർ​ണ​ത്തി​ന് വി​ല​കൂ​ടി. നാ​ട്ടി​ൽ സ്വ​ർ​ണ​ക്ക​ട​ക​ൾ തു​റ​ന്ന​പ്പോ​ളു​ണ്ടാ​യ തി​ര​ക്കും ഇ​തി​നു ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന്​  ജ​ഗ​ജി​ത്  പ്ര​ഭാ​ക​ർ പ​റ​യു​ന്നു. ഇ​തേ അ​ഭി​പ്രാ​യം ത​ന്നെ​യാ​ണ് ത​യ്യ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളു​ക​ൾ​ക്കു​മു​ള്ള​ത്. പെ​രു​ന്നാ​ളി​ന്​ തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ന​ല്ല ക​ച്ച​വ​ടം ല​ഭി​ക്കു​മാ​യി​രു​ന്നെ​ന്ന്​ റൂ​വി​യി​ൽ  ഗാ​ല​ക്‌​സി ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന സി​ദ്ദീ​ഖ്​ പ​റ​യു​ന്നു. പ​ല​രും വി​ളി​ക്കു​ന്നു​ണ്ട്.  എ​ന്നാ​ൽ, ഒ​രു നി​വൃ​ത്തി​യു​മി​ല്ല ചെ​യ്തു​കൊ​ടു​ക്കാ​നെ​ന്ന്​ സി​ദ്ദീ​ഖ്​ പ​റ​യു​ന്നു. 

സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ളി​ൽ റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ തി​ര​ക്ക് തു​ട​ങ്ങും. പെ​രു​ന്നാ​ളി​ന് ര​ണ്ടോ മൂ​ന്നോ ദി​വ​സം മു​മ്പ്​ നേ​രം പു​ല​രു​ന്ന​വ​രെ ക​ച്ച​വ​ടം ഉ​ണ്ടാ​കും. പെ​രു​ന്നാ​ളി​നും ക​ച്ച​വ​ടം ഉ​ണ്ടാ​കും. ഇ​ക്കു​റി​യ​ത്​ വേ​ദ​നി​ക്കു​ന്ന ഒാ​ർ​മ​യാ​യി മാ​റി​യ​താ​യി റൂ​വി​യി​ൽ ചെ​രി​പ്പ് ക​ട ന​ട​ത്തു​ന്ന നി​സാ​ർ പ​റ​യു​ന്നു. ഇ​തേ സാ​ഹ​ച​ര്യ​മാ​ണ് സൂ​ഖു​ക​ളി​ലും  മ​റ്റു ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും ഉ​ള്ള​ത്. സാ​ധാ​ര​ണ റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു മു​ട്ടു​ന്ന റൂ​വി​യ​ട​ക്കം മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളും തി​ര​ക്കു​മി​ല്ലാ​തെ  ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. മ​ത്ര സൂ​ഖി​ൽ നി​ന്നു​തി​രി​യാ​ൻ​പോ​ലും പ​റ്റാ​ത്ത തി​ര​ക്കാ​യി​രി​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ. നേ​രം പു​ല​രും​വ​രെ ക​ച്ച​വ​ട​മു​ണ്ടാ​കും. പെ​രു​ന്നാ​ൾ തി​ര​ക്ക് ക​ഴി​ഞ്ഞാ​ൽ മി​ക്ക ക​ട​ക്കാ​രും ര​ണ്ടോ മൂ​ന്നോ ദി​വ​സം ജോ​ലി​ക്കാ​ർ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കാ​റൊ​ക്കെ​യാ​യി​രു​ന്നു പ​തി​വ്. ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ വ​ർ​ഷ​ത്തി​ൽ ല​ഭി​ക്കു​ന്ന പ്ര​ധാ​ന ക​ച്ച​വ​ട​മാ​ണ് ര​ണ്ടു പെ​രു​ന്നാ​ളു​ക​ൾ. അ​തേ​സ​മ​യം, ഇ​പ്പോ​ൾ ന​ൽ​കി​യി​ട്ടു​ള്ള ഇ​ള​വു​ക​ൾ മ​ത്ര സൂ​ഖി​നും ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്കും ബാ​ധ​ക​മ​ല്ല. ഈ ​വ്യാ​പാ​ര ന​ഷ്​​ടം എ​ങ്ങ​നെ ആ​യി​രി​ക്കും ഇ​നി​യു​ള്ള കാ​ലം ബാ​ധി​ക്കു​ക​യെ​ന്നാ​ണ് എ​ല്ലാ​വ​രും നോ​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslock down
News Summary - lock down-oman-gulf news
Next Story