Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക്​​ഡൗ​ൺ...

ലോ​ക്​​ഡൗ​ൺ ഇ​ന്നു​മു​ത​ൽ: മ​സ്​​ക​ത്തി​ലെ സ​ഞ്ചാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും

text_fields
bookmark_border
ലോ​ക്​​ഡൗ​ൺ ഇ​ന്നു​മു​ത​ൽ: മ​സ്​​ക​ത്തി​ലെ സ​ഞ്ചാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 12 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ ഇ ​ന്ന്​ രാ​വി​ലെ പ​ത്തു മു​ത​ൽ നി​ല​വി​ൽ വ​രും. രോ​ഗ​പ്പ​ക​ർ​ച്ച ഉ​യ​ർ​ന്ന തോ​തി​ലു​ള്ള മ​ത്ര വി​ലാ​യ​ത്ത് ​ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ ലോ​ക്​ ഡൗ​ണി​ലാ​ണ്. മ​ത്ര​യി​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ൽ അ​മി​റാ​ത് ത്​, ബോ​ഷ​ർ, മ​സ്​​ക​ത്ത്​ (ഒാ​ൾ​ഡ്​ ടൗ​ൺ), ഖു​റി​യാ​ത്ത്​, അ​ൽ​സീ​ബ്​ തു​ട​ങ്ങി​യ വി​ലാ​യ​ത്തു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ ഇൗ ​മേ​ഖ​ല​ക​ളി​ലെ​യെ​ല്ലാം സ​ഞ്ചാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, മ​രു​ന്ന്​ വാ​ങ്ങ​ൽ തു​ട​ങ്ങി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടാ​കും. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വെ​ക്ക​ണം. നി​ല​വി​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ട​ക​ൾ​ക്ക്​ ലോ​ക്​​ഡൗ​ൺ ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കാം. മ​റ്റു വി​ലാ​യ​ത്തു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക്​ മ​ത്ര മേ​ഖ​ല​യി​ലേ​ക്ക്​ നി​ല​വി​ലു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യും ചെ​യ്യും.
വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള എ​ല്ലാ എ​ൻ​ട്രി, എ​ക്​​സി​റ്റ്​ പോ​യി​ൻ​റു​ക​ളും അ​ട​ക്കും. ഏ​പ്രി​ൽ 22ന്​ ​രാ​വി​ലെ പ​ത്തു​വ​രെ മ​സ്​​ക​ത്തി​നു​ള്ളി​ലു​ള്ള വ്യ​ക്​​തി​ക​ളെ ആ​രെ​യും പു​റ​ത്തു​പോ​കാ​നോ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ള്ള ആ​രെ​യും മ​സ്​​ക​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഇ​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കി​ട​യി​ലു​ള്ള സ​ഞ്ചാ​രം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ടി​സ്​​ഥാ​ന സേ​വ​ന​ങ്ങ​ൾ, അ​ടി​സ്​​ഥാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത എ​ന്നി​വ​യാ​ണ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കി​ട​യി​ൽ സ​ഞ്ചാ​ര​ത്തി​ന്​ പ്രാ​ഥ​മി​ക​മാ​യി പ​രി​ഗ​ണി​ക്കു​ക. ലോ​ക്​​ഡൗ​ണി​​െൻറ ചു​മ​ത​ല​യു​ള്ള അ​ധി​കൃ​ത​രാ​യി​രി​ക്കും പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഒാ​ഫി​സി​ൽ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മു​ള്ള​വ​ർ​ക്ക്​ ജോ​ലി​ക്ക്​ പോ​കാം. ഇ​വ​ർ ക​മ്പ​നി​യി​ൽ നി​ന്നു​ള്ള ക​ത്ത്​ കൈ​വ​ശം വെ​ച്ചി​രി​ക്ക​ണം. ചെ​ക്ക്​​പോ​യി​ൻ​റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. മ​സ്​​ക​ത്തി​ന്​ പു​റ​ത്ത്​ താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ ക​മ്പ​നി​ക​ൾ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ല്ലാ​തെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഏ​പ്രി​ൽ 22ന്​ ​രോ​ഗ​ബാ​ധ​യു​ടെ സ്​​ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ലോ​ക്​​ഡൗ​ൺ നീ​ട്ട​ണോ അ​തോ അ​വ​സാ​നി​പ്പി​ക്ക​ണോ​യെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.


അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ​രു​ന്ന ട്ര​ക്കു​ക​ൾ​ക്കും അ​ട​ക്കം വി​ല​ക്ക്​ ഉ​ണ്ടാ​കി​ല്ല. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​​െൻറ എ​ല്ലാ തു​റ​യി​ലും ഉ​ള്ള​വ​ർ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​കും. എ​ല്ലാ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ, സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ, തെ​ക്ക​ൻ ശ​ർ​ഖി​യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഖു​റി​യാ​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ്​, ബി​ഡ്​​ബി​ദി​ൽ നി​ന്ന്​ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള റോ​ഡ്​ എ​ന്നി​വ ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ ബ്ലോ​ക്ക്​ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslock down
News Summary - lock down-oman-gulf news
Next Story