കടലുണരും, വല നിറയും; ഒമാനിൽ ലോബ്സ്റ്റർ സീസണിന് തുടക്കം
text_fieldsമസ്കത്ത്: കടലിന്റെ ആഴങ്ങളിൽ നിന്നുള്ള ലോബ്സ്റ്ററുകൾ ഇനി തീരത്തേക്ക് എത്തും. ഒമാനിൽ ഈ വർഷത്തെ ലോബ്സ്റ്റർ പിടിത്ത സീസണിന് തുടക്കമായി. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് സീസൺ.
രണ്ട് മാസം നീളുന്ന സീസണിൽ രാജ്യത്തിന്റെ വിവിധ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ലോബ്സ്റ്റർ പിടിത്തത്തിനായി കടലിലിറങ്ങും. സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് പിന്തുണ നൽകുന്നതും സീസണിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.ലോബ്സ്റ്റർ പിടിത്തത്തിന് അംഗീകൃത കെണികൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് സുസ്ഥിരമായ രീതിയിൽ മത്സ്യബന്ധനം നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.കടലിന്റെ ആവാസവ്യവസ്ഥയും ലോബ്സ്റ്റർ സമ്പത്ത് സംരക്ഷിക്കുന്നതിനാണ് മത്സ്യബന്ധനത്തിന് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സീസൺ അവസാനിക്കുന്നതോടെ ലോബ്സ്റ്റർ പ്രജനനത്തിനും സമുദ്രത്തിലെ സ്വാഭാവിക വിഭവങ്ങളുടെ പുനരുജ്ജീവനത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യകതമാക്കി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

