ലിവ മോഡൽ റെസിഡൻഷ്യൽ സിറ്റി ഇന്ന് നാടിന് സമർപ്പിക്കും
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റ് ലിവ വിലായത്തിലെ മോഡൽ റെസിഡൻഷ്യൽ സിറ്റി തിങ്കളാഴ്ച നാടിന് സമർപ്പിക്കും. സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്യും. 52ാം ദേശീയദിന വാർഷികത്തിന്റെ ഭാഗമായാണ് മോഡൽ റസിഡൻഷ്യൽ സിറ്റി തുറക്കുന്നത്.സുഹാർ തുറമുഖത്തെ തുടർന്ന് ഘട്ഫാൻ ടൗൺഷിപ് മുതൽ വിലായത്ത് റൗണ്ട് എബൗട്ട് വരെയുള്ള പ്രദേശങ്ങളിലെ പൗരന്മാരെ മാറ്റിപ്പാർപ്പിക്കാൻ ഭവന, നഗരാസൂത്രണ മന്ത്രാലയം ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് റെസിഡൻഷ്യൽ സിറ്റി.
സ്കൂളുകൾ, ആരാധനാലയങ്ങൾ, ആരോഗ്യ കേന്ദ്രം, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, മാളുകൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ള സ്ഥലങ്ങൾ തുടങ്ങിയവ നാബർ ഏരിയയിലെ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്1,256 ഹെക്ടർ സ്ഥലത്ത് 2,963 റെസിഡൻഷ്യൽ പ്ലോട്ടുകളാണുള്ളത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, ലൈറ്റിങ് എന്നിവക്കായുള്ള പ്രോജക്ടുകൾ ഉൾപ്പെടുന്ന ഏകദേശം 3,400 റെസിഡൻഷ്യൽ ഹോമുകൾ ഉൾപ്പെടുന്നുണ്ട്. 133 കിലോമീറ്റർ നീളമുള്ള ജലവിതരണ ശൃംഖല, 61 കിലോമീറ്റർ ജലസേചന പൈപ്പ് ലൈൻ, 386 കിലോമീറ്റർ നീളത്തിൽ വൈദ്യുതി കേബ്ളുകൾ, 201 കിലോമീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് കേബിളുകൾ, 41 കിലോമീറ്റർ പൈപ്പുകൾ എന്നിവയും നഗരത്തിലുണ്ടാകും. മലിനജലം ഒഴുകിപ്പോകുന്നതയിനായി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

