കുട്ടികൾക്ക് ആവേശമായി ‘ലിറ്റിൽ ഷെഫ് ’പാചക മത്സരം
text_fields‘കുക്കിങ് ക്ലബ് സൂർ’ സംഘടിപ്പിച്ച ‘ലിറ്റിൽ ഷെഫ്’ പാചക മത്സരത്തിൽനിന്ന്
സൂർ: ‘കുക്കിങ് ക്ലബ് സൂർ’ വനിത വാട്സ്ആപ്പ് കൂട്ടായ്മ കുട്ടികൾക്കായി ‘ലിറ്റിൽ ഷെഫ്’ പാചക മത്സരം സംഘടിപ്പിച്ചു. ഡോക്ടർ അനിത പുതിയ ലോഗോ പ്രകാശനം ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. മൂന്നു കാറ്റഗറികളിലായി 35ഓളം കുട്ടികൾ പങ്കെടുത്തു. സീനിയർ കാറ്റഗറിയിൽ ആമിന ആസ്വിൻ മുജീബ്, ഹനാൻ അഷ്റഫ്, നൈഷാന ഫാത്തിമ, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ കാറ്റഗറിയിൽ ഫാത്തിമ സഈദ്, ഫാത്തിമ റഷ, കദീജ ജെൽവ, സബ്ജൂനിയർ കാറ്റഗറിയിൽ ഹാജിറ സുഹ, ഇനായ റിഷാദ്, ഹെസ ശാഹുൽ എന്നിവരും വിജയികളായി. ഷെഫ് മാമിനൂർ റഹ്മാൻ (മുജൂർ അൽ ആലിയ എൽ.എൽ.സി) വിധിനിർണയം നടത്തി. വിജയികൾക്ക് മെമെന്റോ, വിവിധ സമ്മാനങ്ങൾ എന്നിവ നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗസൽ ഫുഡ് പ്രോഡക്റ്റ് സ്പോൺസർ ചെയ്ത കിറ്റുകളും നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. നുബ്ല ഷാജഹാൻ സ്വാഗതം പറഞ്ഞു. ഷഫീറ അൻവർ, ന ഈമ അഷറഫ്, അനീസ സമീർ, ഹസീന ഇസ്ഹാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

