മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു
text_fieldsമസ്കത്ത്: പ്രവാസി സംസ്കൃതി അസോസിയേഷൻ മസ്കത്ത് ചാപ്റ്ററിന്റെ 2025ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യകൃതികൾ ക്ഷണിച്ചു.
2024 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് പുരസ്കാരം നൽകുന്നത്. കൃതികളുടെ രണ്ടു കോപ്പികൾ വീതം ബിജു ജേക്കബ് കൈതാരം, വെണ്ണിക്കുളം, പി.ഒ. പത്തനംതിട്ട, 689544, മൊബൈൽ 9947736043 എന്ന വിലാസത്തിൽ മാർച്ച് 31നകം അയക്കണമെന്ന് അസോ. പ്രസിഡന്റ് സാമുവേൽ പ്രക്കാനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

