ഒമാനിൽ സ്വർണകടകളും വസ്ത്ര വ്യാപാര ശാലകളും ബുധനാഴ്ച മുതൽ തുറക്കും
text_fieldsമസ്കത്ത്: സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം ബുധനാഴ്ച മുതൽ പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക റീജ്യനൽ മുനിസിപ്പാലിറ്റീസ് ആൻറ് വാട്ടർ റിസോഴ്സസ് മന്ത്രാലയം പുറത്തിറക്കി. ഇത് പ്രകാരം സ്വർണകടകൾ, റെഡിമെയ്ഡ് വസ്ത്ര വ്യാപാര ശാലകൾ, ചെരുപ്പുകടകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാം.അതേ സമയം തീരുമാനം മത്ര വിലായത്തിനും വാദി കബീർ വ്യവസായ മേഖലക്കും ഷോപ്പിങ് മാളിലെ കടകൾക്കും ബാധകമായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പുതുതായി 54 വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. രണ്ട് മീറ്റർ സാമൂഹിക അകലം ഉറപ്പാക്കി സ്ഥാപനങ്ങൾക്ക് ഉള്ളിലേക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം. ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുകയും വേണം. മെയ് പകുതിയിൽ 63 സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.
പുതുതായി പ്രവർത്തനാനുമതി നൽകിയ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ: 1. പൂക്കടകൾ 2. പെർഫ്യൂം കടകൾ 3. സൗന്ദര്യ സംവർധക വസ്തുക്കൾ വിൽക്കുന്ന കട 4. വാച്ച്-അനുബന്ധ ഉത്പന്നങ്ങളുടെ വിൽപന ശാല 5. സ്ത്രീകളുടെ വസ്ത്ര വിൽപന ശാല, ബ്യൂട്ടിക്ക് 6. കാർ വാഷ് 7. കീ ഡ്യൂപ്ലിക്കേഷൻ സ്ഥാപനങ്ങൾ 8. ചെരുപ്പ് കടകൾ 8. ഷൂ നന്നാക്കുന്ന കടകൾ 9. സ്വർണ, വെള്ളി വിൽപന ശാലകൾ 10. സ്വർണപണിക്കാരുടെ സ്ഥാപനങ്ങൾ 11. ഹെർബൽ മരുന്നുകൾ വിൽക്കുന്ന കടകൾ 12. ട്രാൻസാക്ഷൻ ഒാഫീസുകൾ 13. ട്രാൻസ്ലേഷൻ ഒാഫീസുകൾ 14. ഫോേട്ടാഗ്രഫി കടകൾ (സ്റ്റുഡിയോകൾ ) 15. വാഹനങ്ങളുടെ ഗ്ലാസുകൾ വിൽപന നടത്തുകയും സ്ഥാപിച്ച് കൊടുക്കുകയും ചെയ്യുന്ന കടകൾ 16. അലങ്കാര വസ്തുക്കൾ വിൽക്കുന്ന കടകൾ 17. വീട്ടുപകരണങ്ങളും അടുക്കള ഉത്പന്നങ്ങളും വിൽക്കുന്ന കടകൾ 18. ടൈലറിങ് ആക്സസറികൾ വിൽക്കുന്ന കട 19. സ്ക്രാപ് കടകൾ 20. ബൈക്കുകളും മോേട്ടാർ സൈക്കിളുകളും വിൽപന നടത്തുന്ന കടകൾ 21. ഡിജിറ്റൽ പ്രിൻറിങ് സ്ഥാപനങ്ങൾ 22. കാലിഗ്രാഫിക് ഷോപ്പ് 23.പേപ്പർ പ്ലാസ്റ്റിക് വിൽപ്പന 24. ഗ്ലാസ് മേക്കിങ് 25. ഫോേട്ടാസ് ആൻറ് ഫോേട്ടാ ഫ്രെയിം കടകൾ 26. സെക്യൂരിറ്റി ഉത്പന്നങ്ങളുടെ വിൽപനയും ഇൻസ്റ്റലേഷനും 27. വെഹിക്കിൾ എക്സ്ഹോസ്റ്റ് റിപ്പയർ, വെഹിക്കിൾ കൂളൻറ് റിപ്പയർ 28. യൂസ്ഡ് കാർ ഷോറൂമുകൾ 29. കിച്ചൻ വെയർ വർക്ക്ഷോപ്പുകൾ 30. കാർ പെയിൻറ് സ്റ്റോറുകൾ 31. ഫർണിച്ചർ കടകൾ 32. ബിൽ കളക്ഷൻ-പെയ്മെൻറ് ഒാഫീസുകൾ 33.ആക്സസറീസ് സ്റ്റോറുകൾ 34. സ്പോർട്സ് ഉപകരണങ്ങളുടെ വിൽപന ശാല 35. കോസ്മെറ്റിക്സ് മെറ്റീരിയൽ ഷോപ്പ് 36. സ്ത്രീകളുടെ റെഡിമെയ്ഡ് വസ്ത്ര വിൽപന ശാല 37. റെഡിമെയ്ഡ് വസ്ത്ര വിൽപന ശാല 38. ഒമാൻ മസർ-കുമ വിൽപന ശാല 39. കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കട 40. ആർട്ടിഫിഷ്യൽ ലോൺ (കൃത്രിമ പുല്ല് വിൽപന) ഷോപ്പ് 41. സുഗന്ധ ദ്രവ്യങ്ങളും ധൂപങ്ങളും വിൽക്കുന്ന കട 42. കാർപെറ്റ് ക്ലീനിങ് ഷോപ്പ് 43. വാൾപേപ്പർ സ്റ്റോറുകൾ 44. കർട്ടൻ കടകൾ 45. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകൾ 46. മൺപാത്ര വിൽപന ശാല 47. പുരാവസ്തുക്കളും സമ്മാനങ്ങളും വിൽപന നടത്തുന്ന കട 48. ബാഗുകളും ലെതർ ഉൽപന്നങ്ങളും വിൽക്കുന്ന കട 49. പരവതാനി വിൽപന ശാല 50. പേറ്റൻറ്-ട്രേഡ്മാർക്ക് രജിസ്ട്രേഷൻ ഒാഫീസ് 51. നിർമാണ വസ്തുക്കളും ഉപകരണങ്ങളും വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾ 52.ടെലികോം കമ്പനികളുടെ ഹാളുകൾ 53. ആേട്ടാ ആക്സസറികൾ 54. കുതിരയോട്ടവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വിൽക്കുന്ന കടകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
