സുപ്രീം കമ്മിറ്റി തീരുമാനം: പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsമസ്കത്ത്: പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പുതുക്കിയ പട്ടിക റീജ്യനൽ മുനിസിപ്പാലിറ്റീസ് ആൻറ് വാട്ടർ റിസോഴ്സസ് മന്ത്രാലയം പ്രസിദ്ധീകരിച്ചു. കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ഏറ്റവും പുതിയ നിർദേശം അനുസരിച്ചാണ് പട്ടിക പുതുക്കിയത്. നിലവിൽ അനുമതി നിലനിൽക്കുന്നത് അടക്കം 63 ഇനങ്ങളിലെ സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്. കോവിഡിെൻറ പശ്ചാത്തലത്തിൽ സുപ്രീം കമ്മിറ്റി നിർദേശിച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വേണം ഇൗ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിെൻറ നിരീക്ഷണവും ഉണ്ടാകും. പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടിക ചുവടെ;
1. ഭക്ഷ്യോത്പന്നങ്ങളുടെ വിൽപന 2. ഭക്ഷണ സ്റ്റോറുകൾ 3. റസ്റ്റോറൻറ്, കഫേ,മൊബൈൽ കഫേ (ഒാർഡർ, ഡെലിവറി മാത്രം) 4. മെഡിക്കൽ ആൻറ് വെറ്ററിനറി ക്ലിനിക്കുകൾ (ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച്) 5. ഫാർമസികൾ 6. കണ്ണട കടകൾ 7. ഇന്ധനസ്റ്റേഷനുകൾ 8. പാചക വാതക സ്റ്റോറുകളും അവയുടെ ഗതാഗതവും 9. ബേക്കറികളും ബേക്കറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും (ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച്) 10. വെള്ള കമ്പനികളും വെള്ളം വിൽപന നടത്തുന്ന സ്ഥാപനങ്ങളും 11. ഹലുവ ഫാക്ടറികളും ഹലുവ സ്റ്റോറുകളും 12. ഭക്ഷണ വ്യവസായങ്ങൾ 13. കാലിതീറ്റ, ധാന്യങ്ങൾ, കാർഷിക സാധനങ്ങൾ, കീടനാശിനികൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ 14. ഇറച്ചിയും കോഴിയിറച്ചിയും വിൽപന നടത്തുന്ന കടകൾ 15. മത്സ്യ വിൽപന ശാലകൾ 16. െഎസ്ക്രീം, കോൺ, മധുരം, നട്ട്്സ് എന്നിവ വിൽപന നടത്തുന്ന കടകൾ 17. പഴം-പച്ചക്കറി വിൽപന സ്ഥാപനങ്ങൾ 18. ജ്യൂസ് കടകൾ 19. മിഷ്കാക്ക് വിൽപന 20. മില്ലുകൾ 21.തേൻ വിൽപന 22. ഇൗത്തപ്പഴ വിൽപന 23. അനിമൽ-പൗൾട്രി ഫാം 24. ഷിപ്പിങ് ഒാഫീസുകൾ, കസ്റ്റംസ് ക്ലിയറൻസ് ആൻറ് ഇൻഷൂറൻസ് ഒാഫീസുകൾ 25. സാനിറ്ററി, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കടകൾ 26. ഭേക്ഷ്യതര ഉത്പന്നങ്ങളുടെ സ്റ്റോറുകൾ (ശേഖരണം മാത്രം) 27. മത്സ്യബന്ധന ഉപകരണങ്ങളുടെ വിൽപന (ഉപഭോക്താക്കൾ അകത്ത് കയറരുത്) 28. വാഹന അറ്റകുറ്റപ്പണി- ഫിഷിങ് ബോട്ട് അറ്റകുറ്റപ്പണി ശാലകൾ (ഉപഭോക്താക്കൾ അകത്ത് കയറരുത്. സ്വീകരിക്കലും ഡെലിവറിയും മാത്രം) 29. വാഹന സ്പെയർ പാർട്സ് വിൽപന ശാല, ഫിഷിങ് ഉപകരണങ്ങളുടെ ഭാഗങ്ങളുടെ വിൽപന ശാല (ഉപഭോക്താക്കൾ അകത്ത് കയറരുത്. സ്വീകരിക്കലും ഡെലിവറിയും മാത്രം) 30. വാഹനങ്ങളുടെ ഇലക്ട്രികൽ ജോലി, വാഹന ഒായിൽ മാറ്റൽ, വാഹന ബ്രേക്കുകളുടെ അറ്റകുറ്റപ്പണി, ടയർ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന സ്ഥാപനങ്ങൾ (ഒരേ സമയം പരമാവധി രണ്ട് ഉപഭോക്താക്കൾ മാത്രം) 31. ഇലക്ട്രികൽ-ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി മാത്രം) 32. കമ്പ്യൂട്ടർ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി മാത്രം) 33. സ്റ്റേഷനറി സ്ഥാപനങ്ങൾ 34. പ്രിൻറിങ് സ്ഥാപനങ്ങൾ (ഒാർഡർ-ഡെലിവറി മാത്രം) 35. ക്വാറി-ക്രഷർ (ഒാർഡർ ഡെലിവറി) 36. സനദ് ഒാഫീസുകൾ 37. വാഹനങ്ങളും മെഷീനറികളും വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾ (ഉപഭോക്താക്കൾ അകത്ത് കയറരുത്) 38. ധനവനിമയ സ്ഥാപനങ്ങൾ 39. സ്റ്റീം-മെഷീൻ ലോണ്ടറികൾ (ഒരേസമയം രണ്ട് ഉപഭോക്താക്കൾ) 40. തേനീച്ച വിതരണ സ്ഥാപനങ്ങൾ (ഒാർഡർ-ഡെലിവറി) 41. ബിൽഡിങ് മെറ്റീരിയൽസ്-സിമൻറ് സ്റ്റോറുകൾ (ഡെലിവറി മാത്രം) 42. ബ്രിക്സ്-സിമൻറ് ബ്ലോക്ക് ഫാക്ടറികൾ (ഒാർഡറുകളുടെ ഡെലിവറി) 43. റെഡിമിക്സ് കോൺക്രീറ്റ് പ്ലാൻറ് (ഒാർഡർ-ഡെലിവറി) 44. സെറാമിക്, ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് ഷോപ്പ് (പരമാവധി രണ്ട് ഉപഭോക്താക്കൾ) 44. സെറാമിക്, ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് കട്ടിങ് വർക്ക്ഷോപ്പുകൾ ( ഒാർഡർ-ഡെലിവറി) 46. കാർ വാഷ് (പരമാവധി രണ്ട് പേർ, കഴുകൽ പുറത്ത് മാത്രം) 47. കാർ കെയർ കേന്ദ്രങ്ങൾ (പരമാവധി രണ്ട് പേർ) 48. പുതിയ കാറുകളുടെ ഷോറൂം (പരമാവധി രണ്ട് പേർ) 49. വാട്ടർ ഫിൽറ്ററുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും (റിസീവിങ്-ഡെലിവറി മാത്രം) 50. വാട്ടർ പമ്പുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി) 51. ഇറിഗേഷൻ സംവിധാനങ്ങളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒരേ സമയം രണ്ട് പേർ) 52. വളർത്തുമൃഗങ്ങളെയും അവക്കുള്ള ഭക്ഷണവും വിൽക്കുന്ന കടകൾ ( പരമാവധി രണ്ട് പേർ) 53.നഴ്സറികളും കാർഷിക ഉപകരണങ്ങളും (പരമാവധി രണ്ട് പേർ) 54. കാർപെൻററി (ഒാർഡർ-ഡെലിവറി) 55. ബ്ലാക്ക്സ്മിത്ത് വർക്ക്ഷോപ്പ് (ഒാർഡർ-ഡെലിവറി) 56. ടേർണിങ് വർക്ക്ഷോപ്പ് (ഒാർഡർ-ഡെലിവറി) 57.അലൂമിനിയം വർക്ക്ഷോപ്പ് (ഒാർഡർ-ഡെലിവറി) 58. മെറ്റൽ വെൽഡിങ് ഷോപ്പ് (ഒാർഡർ-ഡെലിവറി) 59. കൺസൾട്ടൻസി-വക്കീൽ- അക്കൗണ്ട് ഒാഡിറ്റിങ് ഒാഫീസുകൾ (റിമോട്ട് സേവനങ്ങൾ മാത്രം) 60.വാച്ചുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും മാത്രം 61. മൊബൈൽ ഫോൺ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡറും ഡെലിവറിയും) 62. യാച്ച് മറീന 63. ഡ്രൈവിങ് സ്കൂളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
