ലയൺസ് വർണസന്ധ്യ 10ന്
text_fieldsലയൺസ് ക്ലബ് ഇന്റർനാഷനൽ എറണാകുളം ഓവർസീസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ലയൺസ് ക്ലബ് ഇന്റർനാഷനൽ എറണാകുളം ഓവർസീസ് നടത്തുന്ന ഓണാഘോഷപരിപാടി ‘വർണസന്ധ്യ’ ഒക്ടോബർ 10ന് വൈകീട്ട് ആറ് മണി മുതൽ മസ്കത്ത് വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായും പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായും പങ്കെടുക്കും.
തെക്കേ ഇന്ത്യയിലെ പ്രമുഖ പിന്നണി ഗായിക ആതിര ജനകൻ നയിക്കുന്ന മ്യൂസിക് ബാൻഡ് ‘അഗ്രം’ സംഗീത, നൃത്തപരിപാടികൾ അവതരിപ്പിക്കും. അന്ന് നടക്കുന്ന പൊതുയോഗത്തിൽ ലയൺസ് ക്ലബ് ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കും.
റുസൈൽ സാബ്രീസ് ഗാർഡനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ലയൺസ് ക്ലബ് ഭാരവാഹികളായ ഫ്രാൻസിസ് ജോസഫ് (പ്രസിഡന്റ്), ഡോ.തോമസ് മംഗലപ്പിള്ളി (ജന.സെക്ര.), സാബു കുര്യൻ (ട്രഷറർ), മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

