ലയണ്‍സ് ക്ലബ് ഭാരവാഹി സ്ഥാനാരോഹണവും നേതൃപരിശീലന ക്ലാസും 30ന്
text_fieldsമോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്‌കത്ത്: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ ഇന്‍ഡക്ഷനും സര്‍വിസ് പ്രോജക്ട് ആരംഭിക്കുന്നതിന്റെയും ഭാഗമായി ബിസിനസ് സംരംഭകര്‍ക്കായി 'ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ്' എന്ന പേരില്‍ നേതൃ പരിശീലന ക്ലാസും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബർ 30ന് രാവിലെ 10 മണിക്ക് റൂവി ഷെറാട്ടന്‍ ഹോട്ടലിലായിരിക്കും പരിപാടി.
രാവിലെ 10 മണി മുതല്‍ 12 മണിവരെയുള്ള പരിശീലന സെഷന് ജെ.സി.ഐ പരിശീലകന്‍ അഡ്വ. വാമന്‍ കുമാര്‍ പി.എം.ജെ.എഫ് നേതൃത്വം നല്‍കും. ഇന്ത്യയിലും മറ്റു 25 രാജ്യങ്ങളിലുമായി നാലായിരത്തിലധികം മാനവ വിഭവശേഷി വികസന പരിശീലന ക്ലാസുകൾ ഇദ്ദേഹം ഇതിനകം നടത്തിയിട്ടുണ്ട്. കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും സ്വതന്ത്ര മാനവ വിഭവശേഷി വികസന പരിശീലകനുമാണ്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ ഗേറ്റ്‌വേയിലെ ചാര്‍ട്ടര്‍ അംഗവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറുമായിരുന്നു. ധാരാളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
വൈകീട്ട് ആറുമണി മുതല്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളും ഇന്‍ഡക്ഷന്‍ ചടങ്ങും നടക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഗവര്‍ണര്‍ എം.ജെ.എഫ് ലയണ്‍ ഡോ. സണ്ണി വി. സക്കറിയയായിരിക്കും ചടങ്ങില്‍ മുഖ്യാതിഥി. ക്ലബ് സര്‍വിസ് പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
വാർത്തസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് എം.ജെ.എഫ് ജയശങ്കര്‍, സെക്രട്ടറി ശശികുമാര്‍, ട്രഷറര്‍ അനീഷ് സി. വിജയ്, അഡ്മിന്‍ എം.ജെ.എഫ് അനൂപ് സത്യന്‍, കണ്‍വീനര്‍ അജി, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.ജെ.എഫ് തോമസ്, പി.എം.ജെ.എഫ് റെജി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

