ലയൺസ് ക്ലബ് രക്തദാന ക്യാമ്പ്
text_fieldsലയൺസ് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ലയൺസ് ക്ലബ് ഓഫ് ഒമാൻ ബോഷർ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാനിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനിയായ ഗ്ലോബൽ മണി എക്സ്ചേഞ്ച് കമ്പനിയുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്. രാവിലെ 8 .30 മുതൽ ഉച്ച 1:30 വരെ നടന്ന ക്യാമ്പിൽ നിരവധിപേർ രക്തദാനത്തിനായെത്തി.
കോവിഡ് അനുബന്ധമായ പ്രതിസന്ധിയിൽ രക്ത ദാതാക്കളുടെ എണ്ണം കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഇത്തരമൊരു ക്യാമ്പ് നടത്തിയതിന് സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ നന്ദി അറിയിച്ചതായി ക്യാമ്പ് കോഓഡിനേറ്റർ ജയശങ്കർ പറഞ്ഞു. ക്യാമ്പിനാവശ്യമായ സഹായങ്ങൾ നൽകിയ ഗ്ലോബൽ മണി എക്സ്ചേഞ്ചിനോടും മേൽനോട്ടം വഹിച്ച അനീഷ്, ശശികുമാർ, മഹേഷ്, ഷിബു ഹമീദ്, ലിജു, റെജിത്ത്, തോമസ്, അനൂപ് സത്യൻ എന്നിവർക്ക് ക്ലബ് നന്ദി രേഖപ്പെടുത്തി.

