ഒമാനിൽ ജീവിതച്ചെലവ് കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിൽ നവംബറിൽ ജീവിതച്ചെലവ് കുറഞ്ഞു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 1.46 ശതമാനത്തിെൻറ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബറിനെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 0.09 ശതമാനത്തിെൻറ കുറവുമുണ്ടായി. ഭക്ഷണ-ആൽക്കഹോൾ ഇതര പാനീയ വിഭാഗത്തിൽ 0.78 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ഭവന, ജല, വൈദ്യുതി, വാതകം, മറ്റ് ഇന്ധനങ്ങൾ, വസ്ത്രങ്ങൾ, ഫർണിഷിങ്, ഹൗസ് ഹോൾഡ് എക്യുപ്മെൻറ്, ഗതാഗത ചെലവ് തുടങ്ങിയവയും കുറഞ്ഞു. ആൽക്കഹോൾ ഇതര പാനീയങ്ങൾ മാത്രമെടുക്കുേമ്പാൾ 5.25 ശതമാനം വില കൂടിയിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ ചെലവുകളിലും വർധനയുണ്ട്. ഒായിൽ-കൊഴുപ്പ്, ഇറച്ചി വിലകളും കൂടിയതിൽപെടുന്നു. അതേസമയം, മത്സ്യത്തിെൻറയും മറ്റ് കടൽ വിഭവങ്ങളുടെയും ധാന്യങ്ങളുടെയും വെണ്ണയുടെയും മുട്ടയുടെയുമെല്ലാം വില കുറഞ്ഞു. പഴം-പച്ചക്കറി വിലയിൽ 0.55 ശതമാനത്തിെൻറ കുറവാണ് കഴിഞ്ഞ വർഷം നവംബറിെന അപേക്ഷിച്ച് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

