മാനദണ്ഡം പാലിച്ചില്ല: നാല് ഹോട്ടലുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsമസ്കത്ത്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് നാല് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് ടൂറിസം മന്ത്രാലയം. വടക്കൻ ബാതിനയിലെ ബർകയിലെ ഒരു ഹോട്ടലിന്റെയും മസ്കത്തിലെ മൂന്ന് ഹോട്ടലുകൾക്കെതിരെയുമാണ് താൽക്കാലിക സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുകയും ഗുണനിലവാര ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ സസ്പെൻഷൻ നടപടിപിൻവലിക്കുകയുള്ളുവെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ‘എല്ലാ ടൂറിസം സ്ഥാപനങ്ങളും നിലവാര നിബന്ധനകളും നിയമച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്ക് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

