ദോഫാറിൽ ആദ്യ സ്വകാര്യ മ്യൂസിയത്തിന് ലൈസൻസ്
text_fieldsദോഫാറിലെ സ്വകാര്യ മ്യൂസിയത്തിന്റെ ദൃശ്യം
മസ്കത്ത്: ദോഫാറിൽ ആദ്യ സ്വകാര്യ മ്യൂസിയത്തിന് പൈതൃക, ടൂറിസം മന്ത്രാലയം ലൈസൻസ് അനുവദിച്ചു. താഖ വിലായത്തിലെ കാ ആൻഡ് അഷ്കർ ടവറിൽ സ്ഥിതിചെയ്യുന്ന മ്യൂസിയത്തിനാണ് പ്രവർത്തന ലൈസൻസ് അനുവദിച്ചിട്ടുള്ളത്. ഫെബ്രുവരിയിലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഒമാനി പൈതൃകത്തെ ശരിയായ രൂപത്തിൽ സംരക്ഷിക്കുകയും പുതുതലമുറക്ക് പകർന്നുനൽകുകയും ചെയ്യുന്നതാണ് മ്യൂസിയമെന്ന് ഉടമയായ സാലിം ബിൻ അഹ്മദ് അൽ ഉമരി പ്രസ്താവനയിൽ പറഞ്ഞു. നാല് ഹാളുകളിലായി വിശാലമായ മ്യൂസിയത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളെല്ലാം ഇദ്ദേഹം ശേഖരിച്ചതാണ്. ചരിത്രപരമായ വിവിധ അവശേഷിപ്പുകൾ 1984 മുതൽ ശേഖരിച്ചു തുടങ്ങിയതാണെന്ന് അൽ ഉമരി വെളിപ്പെടുത്തി. ദോഫാർ മേഖലയിലെ ഗ്രാമീണ, നഗര ജീവിതപരിസരങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന വസ്തുക്കളുടെ വലിയ ശേഖരമാണ് മ്യൂസിയത്തിലുള്ളത്. മ്യൂസിയം വിപുലീകരിക്കാനും പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

