ലിബിയൻ അംബാസഡർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsലിബിയൻ അംബാസഡർ സാനിയ അബു അൽ ഖാസിം ഘോമ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: സുൽത്താനേറ്റിലെ സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലിബിയൻ അംബാസഡർ സാനിയ അബു അൽ ഖാസിം ഘോമ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി.
തന്റെ സേവന കാലയളവിൽ സുൽത്താൻ, ഗവൺമെന്റ്, ഒമാൻ ജനത എന്നിവർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു. സുൽത്താന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേർന്ന അവർ സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിന് കീഴിൽ ഒമാൻ കൂടുതൽ വികസനവും വളർച്ചയും കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ അംബാസഡർ നടത്തിയ ശ്രമങ്ങളെ സയ്യിദ് അസദ് അഭിനന്ദിച്ചു. ലിബിയയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. യോഗത്തിൽ സെക്രട്ടറി ജനറലും രണ്ട് ഉപദേശകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

