Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോലിക്ക്​ പോകുന്നവർ...

ജോലിക്ക്​ പോകുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത്​ കൈവശം വെക്കണം -ആർ.ഒ.പി

text_fields
bookmark_border
ജോലിക്ക്​ പോകുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത്​ കൈവശം വെക്കണം -ആർ.ഒ.പി
cancel

മസ്​കത്ത്​: ജോലിക്കായി പോകുന്ന സ്വകാര്യ സ്​ഥാപനങ്ങളിലെ ജോലിക്കാർ കമ്പനിയിൽ നിന്നുള്ള കത്ത്​ കൈവശം വെക്ക ണമെന്ന്​ റോയൽ ഒമാൻ പൊലീസിലെ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു. സഞ്ചാര നിയന്ത്രണം കർക്കശമാക്കിയ സാഹചര്യത്തില ാണ്​ മുന്നറിയിപ്പ്​. കമ്പനി ലെറ്റർ ഹെഡിലുള്ള കത്തിലുള്ള ജോലിക്കാര​​െൻറ വിവരങ്ങളും ജോലിയുടെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കണം.

ഇതോടൊപ്പം തിരിച്ചറിയൽ കാർഡുകളും കൈവശം വെക്കണം. മസ്​കത്ത്​ ഗവർണറേറ്റിലേക്കും തിരിച്ചുളമുള്ള വാഹന യാത്രികർക്ക്​ അത്ര രണ്ട്​ ദിവസം കൂടി അയവ്​ അനുവദിക്കും. എന്നിരുന്നാലും നിയമം എല്ലാവരും പാലിക്കണം. നിയമലംഘനം കുറ്റകരമാണെന്നും മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.

മസ്​കത്ത്​ ഗവർണറേറ്റിലെ നിയന്ത്രണം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പ്രാബല്ല്യത്തിലുണ്ടാകുമെന്ന്​ ആർ.ഒ.പി പബ്ലിക്​ റിലേഷൻസ്​ ഡയറക്​ടർ മേജർ മുഹമ്മദ്​ അൽ ഹാഷ്​മി പറഞ്ഞു. ഷോപ്പിങിനും മറ്റ്​ അത്യാവശ്യങ്ങൾക്കും പുറത്തിറങ്ങുന്നതിൽ വിലക്കില്ല. എന്നാൽ വെറുതെ കറങ്ങിനടക്കാൻ വേണ്ടി പുറത്തിറങ്ങരുത്​. വൈറസ്​ വ്യാപനം തടയാൻ എല്ലാവരും വീടുകളിൽ തുടരേണ്ടത്​ അത്യാവശ്യമാണ്​. ഷോപ്പിങ്ങിന്​ കുടുംബത്തിലെ ഒരാൾ മാത്രം പോയാൽ മതി. ആശുപത്രിയിൽ പോകുന്നവർ മാസ്​കും കൈയുറകളും ധരിച്ച്​ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്​ മേജർ മുഹമ്മദ്​ അൽ ഹാഷ്​മി പറഞ്ഞു.

തങ്ങൾക്ക്​ ലഭിക്കുന്ന നിർദേശങ്ങളെ എല്ലാവരും മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതിനാൽ ആളുകൾക്ക്​ പിഴ ചുമത്തേണ്ട ആവശ്യമുണ്ടെന്ന്​ കരുതുന്നില്ല. ബോഷർ, ഗാല, അൽ ഹെയിൽ, സീബ്​ മേഖലകളിൽ സഞ്ചാര നിയന്ത്രണം പ്രാബല്ല്യത്തിൽ ഇല്ലെന്നും മേജർ മുഹമ്മദ്​ അൽ ഹാഷ്​മി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - letter for job permission oman-gulf news
Next Story